മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ പതിനൊന്നുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അര്‍ച്ചന ശേഖര്‍ വൈഷാമ്പയാന്‍, രഞ്ജന മേശ്രാം, കവിത നിഖാരെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
പ്രതികളിലൊരാളായ അര്‍ച്ചന പെണ്‍കുട്ടിയുടെ അമ്മയുമായുള്ള പരിചയത്തിന്‍റെ പുറത്ത് പതിനൊന്നുകാരിയെ ജന്മദിന ആഘോഷത്തിനെന്ന വ്യാജേന പുറത്ത് കൊണ്ടുപോയി. തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്‍റെ സാമൂഹ്യ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന വ്യാജേന ഇവരെ സമീപിക്കുകയും തുടര്‍ന്ന് മൂവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Also read: ഇടുക്കിയിൽ 14കാരി പ്രസവിച്ച സംഭവം; പെൺകുട്ടിയുടെ ബന്ധു അറസ്റ്റിൽ