ETV Bharat / bharat

ഒഡിഷയില്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതാനെത്തി ബി.ജെ.ഡി എം.എല്‍.എ - ഒഡിഷയിലെ ഗഞ്ചം ജില്ല

അസുഖ ബാധിതനാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാൽ ഹാളിലിരിക്കാതെ പ്രത്യേകം സജ്ജമാക്കിയ മുറിയിലിരുന്നാണ് എം.എല്‍.എ പരീക്ഷ എഴുതിയത്.

Bhanjanagar odisha  Three time BJD MLA Purnachandra Swain  Offline High School Certificate (HSC) Examination 2021  Correspondence Course student  examination at Surada Girls’ High School in Ganjam district  ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ  എം.എല്‍.എയും ബി.ജെ.ഡി നേതാവുമായ പൂർണചന്ദ്ര സ്വെയ്ൻ  ഒഡിഷയില്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതാനെത്തി എം.എല്‍.എ  കറസ്പോണ്ടൻസ് കോഴ്‌സ് വിദ്യാർഥിയായ എം.എല്‍.എ  ഒഡിഷയിലെ ഗഞ്ചം ജില്ല  സുരാദ ഗേൾസ് ഹൈസ്‌കൂള്‍
ഒഡിഷയില്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതാനെത്തി ബി.ജെ.ഡി എം.എല്‍.എ
author img

By

Published : Jul 30, 2021, 5:21 PM IST

ഗഞ്ചം: ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ (എച്ച്.എസ്‌.സി) എഴുതാനെത്തി എം.എല്‍.എയും ബി.ജെ.ഡി നേതാവുമായ പൂർണചന്ദ്ര സ്വെയ്ൻ. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ സുരാദ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പരീക്ഷയിൽ കറസ്പോണ്ടൻസ് കോഴ്‌സ് വിദ്യാർഥിയായ നിയമസഭാംഗം പങ്കെടുക്കുയായിരുന്നു.

വെള്ളിയാഴ്‌ച ആരംഭിച്ച പരീക്ഷ ഓഗസ്റ്റ് അഞ്ചിനാണ് അവസാനിക്കുക. അസുഖ ബാധിതനാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാൽ പ്രത്യേക റൂമിനകത്താണ് പരീക്ഷയെഴുതിയത്. സംസ്ഥാനത്തെ 504 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ബി‌.എസ്‌.ഇ) കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക മൂല്യനിർണയ രീതിയിലൂടെ ലഭിച്ച മാർക്കുകളിൽ അസംതൃപ്തരായ വിദ്യാർഥികൾക്കായി മറ്റൊരു പരീക്ഷ നടത്തുമെന്ന് നേരത്തേ ഒഡിഷ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ ഹാളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടെത്തിയുള്ള പരീക്ഷ ആരംഭിച്ചത്.

ALSO READ: ഗ്രനേഡ് ആക്രമണം; സിആർപിഎഫ് ജവാൻമാർക്കും പ്രദേശവാസിക്കും പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.