ETV Bharat / bharat

പുൽവാമയിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു - അൽ-ബാദിർ തീവ്രവാദ സംഘടനയിൽ അംഗങ്ങൾ

മൂന്നുപേരും നിരവധി തീവ്രവാദ കേസുകളിൽ പ്രതികളും അൽ-ബാദിർ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും സേന അറിയിച്ചു

പുൽവാമയിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു  Three terrorists killed in Pulwama  അൽ-ബാദിർ തീവ്രവാദ സംഘടനയിൽ അംഗങ്ങൾ  ജമ്മുകാശ്‌മീരിലെ പുൽവാമ
പുൽവാമയിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Dec 9, 2020, 10:02 PM IST

ശ്രീനഗർ: ജമ്മുകശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളുമായി ഇന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ സ്വദേശിയായ മെഹ്‌രാജ്-ഉദ്-ദിൻ ലോൺ, ദദ്‌സാര ട്രാൽ സ്വദേശി ഉമർ അലി, സുഗാൻ ഷോപിയാർ സ്വദേശി ഉമർ ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും നിരവധി തീവ്രവാദ കേസുകളിൽ പ്രതികളും അൽ-ബാദിർ എന്ന തീവ്രവാദ സംഘടനയിൽ അംഗങ്ങളുമാണെന്ന് സേന അറിയിച്ചു. പുൽവാമ പൊലീസ്, 55 രാഷ്ട്രീയ റൈഫിൾസ്, 182, 183 ബി‌എൻ‌എസ് സെൻ‌ട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങൾ ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.