ശ്രീനഗര്‍ : ജമ്മുകശ്‌മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ നൗഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ഇതിനകം മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഖാന്‍മോഹിലെ സര്‍പഞ്ച് സമീര്‍ ഭട്ടിനെ വധിച്ച ലഷ്‌കര്‍ ഇ ത്വയിബ തീവ്രവാദികളാണ് നൗഗാമില്‍ ഒളിച്ചിരുന്നതെന്ന് ജമ്മുകശ്മീര്‍ പൊലീസ് പറഞ്ഞു. നൗഗാമില്‍ തിരച്ചില്‍ തുടരുകയാണ്.
-
#SrinagarEncounterUpdate: 02 more #terrorists killed (Total 03). #Incriminating materials including arms & ammunition recovered. Search going on. Further details shall follow.@JmuKmrPolice https://t.co/N0TrIUOiAN
— Kashmir Zone Police (@KashmirPolice) March 16, 2022 " class="align-text-top noRightClick twitterSection" data="
">#SrinagarEncounterUpdate: 02 more #terrorists killed (Total 03). #Incriminating materials including arms & ammunition recovered. Search going on. Further details shall follow.@JmuKmrPolice https://t.co/N0TrIUOiAN
— Kashmir Zone Police (@KashmirPolice) March 16, 2022#SrinagarEncounterUpdate: 02 more #terrorists killed (Total 03). #Incriminating materials including arms & ammunition recovered. Search going on. Further details shall follow.@JmuKmrPolice https://t.co/N0TrIUOiAN
— Kashmir Zone Police (@KashmirPolice) March 16, 2022
ALSO READ: അട്ടപ്പാടി ഫാം ഹൗസില്‍ അടക്കം തമിഴ്‌നാട് മുൻ മന്ത്രിയുടെ ഓഫീസുകളില്‍ വിജിലൻസ് റെയ്‌ഡ്
ജമ്മുകശ്മീര്‍ പൊലീസും കേന്ദ്രസേനകളും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നൗഗാമിലെ ഷങ്കര്‍പുര പ്രദേശം വളയുകയായിരുന്നു. സംഘം ഷങ്കര്‍പുര പ്രദേശത്ത് എത്തിയ ഉടന്‍ ഭീകരര്‍ ഒളിയിടങ്ങളില്‍ നിന്ന് വെടിയുതിര്‍ത്തു.
തുടര്‍ന്നാണ് ഇരു കൂട്ടരും തമ്മില്‍ പോരാട്ടം ആരംഭിച്ചത്. ഇന്നലെ(15.03.2022) കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ലഷ്‌കര്‍ ഇ ത്വയിബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.