ETV Bharat / bharat

കശ്‌മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് മരണം - Jammu Kashmir

ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ മച്ചൽ സെക്‌ടറിലാണ് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടത്

ജമ്മു കശ്‌മീർ  കുപ്‌വാര  സൈനീക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം  kupwara  Three soldiers killed in accident  മൂന്ന് സൈനീകർ മരിച്ചു  മച്ചൽ സെക്‌ടർ  Jammu Kashmir  Macchil sector
കുപ്‌വാര
author img

By

Published : Jan 11, 2023, 1:02 PM IST

കുപ്‌വാര (ജമ്മു കശ്‌മീർ) : പട്രോളിങ്ങിനിടെ വാഹനം മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ മച്ചൽ സെക്‌ടറിലാണ് സംഭവം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫിസറും രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.

നിയന്ത്രണരേഖയ്ക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടം നടന്നത്. മഞ്ഞുനിറഞ്ഞ റോഡിലൂടെ പോവുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഇന്ത്യൻ കരസേനയുടെ ചിനാർ കോർപ്‌സിലെ മൂന്ന് ജവാന്മാരാണ് മരിച്ചത്. മൂന്ന് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.