ജയ്‌പൂർ: രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിൽ കരസേനയുടെ വാഹനം മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച പുലർച്ചെ രാജിയാസർ പ്രദേശത്തായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട വാഹനത്തിന് തീ പിടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ച് സൈനികർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും മൂന്ന് പേർ അതിനുള്ളിൽ കുടുങ്ങി മരിക്കുകയായിരുന്നുവെന്ന് രാജിയാസര്‍ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിക്രം തിവാരി പറഞ്ഞു. പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും എസ്എച്ച്ഒ അറിയിച്ചു.
കരസേനാ വാഹനം മറിഞ്ഞ് 3 സൈനികർ കൊല്ലപ്പെട്ടു; 5 പേർക്ക് പരിക്ക് - soldiers dead
അപകടത്തിൽപ്പെട്ട വാഹനത്തിന് തീ പിടിക്കുകയായിരുന്നു.