ETV Bharat / bharat

6 കുടിലുകൾക്ക് തീപിടിച്ചു ; ബിഹാറിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബിഹാറിൽ പാചകത്തിനിടെയുണ്ടായ വാതക ചോർച്ചയെ തുടർന്ന് കുടിലുകൾക്ക് തീപിടിച്ചു

author img

By

Published : May 12, 2023, 9:38 PM IST

തീപിടിത്തം  ബിഹാർ വാർത്തകൾ  massive fire in Muzaffarpur  fire accident  Three persons of a family charred to death  Three persons died massive fire in Muzaffarpur  bihar news  കുടിലുകൾക്ക് തീപിടിച്ചു  മുസാഫർപൂരിൽ കുടിലുകൾക്ക് തീപിടിച്ചു
കുടിലുകൾക്ക് തീപിടിച്ചു
തീപിടിത്തം

പട്‌ന : ബിഹാറിൽ മുസാഫർപൂരിൽ കുടിലുകൾക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ജില്ലയിലെ കതയ്യ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറ് കുടിലുകൾ കത്തിനശിച്ചു.

പാചകത്തിനിടെയുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് കണ്ട് വീടുകളിലുണ്ടായിരുന്നവർ പുറത്തേയ്‌ക്ക് ഓടിയെങ്കിലും മൂന്ന് പേർ പൊള്ളലേറ്റ് മരണപ്പെടുകയായിരുന്നു. മുസാഫർപൂർ സ്വദേശികളായ ഹാഫിസ് മിയ, മുംനേഷ് ബീഗം, അലീന ബീഗം എന്നിവരാണ് മരിച്ചത്.

പ്രദേശവാസികൾ തീ അണയ്ക്കാ‌ൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.