കോട്ട : രാജസ്ഥാനിലെ കോട്ട ജില്ലയിലെ ബൊര്‍ക്കേഡയില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. മദ്യപിച്ച് അബോധാവസ്ഥയില്‍ റെയില്‍പാളത്തില്‍ കിടന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.30ന് ഡെല്‍ഹി-മുംബൈ റെയില്‍ ലൈനിലാണ് അപകടം നടന്നത്.
ജഗ്‌ദീഷ് മീണ(40),ഭരതന്‍(38) എന്നിവരാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ജഗ്‌ദീഷും ഭരതനും ലഹരിക്ക് അടിമകളും വീടുവിട്ട് തെരുവുകളില്‍ കഴിയുന്നവരുമാണെന്നാണ് പൊലീസ് പറയുന്നത്.