അഗർത്തല: വടക്കൻ ത്രിപുരയിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ മൂന്ന് എൻഎൽഎഫ്‌ടി തീവ്രവാദികൾ അറസ്‌റ്റിൽ. കിരൺജിത് റിയാങ് (20), ബിശ്വ കുമാർ റിയാങ് (24), സുകുമാർ റിയാങ് (26) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്‌ച ത്രിപുര പൊലീസിന്‍റെയും ബിഎസ്‌എഫ് സൈനികരുടെയും സംയുക്ത ഓപ്പറേഷനിലാണ് തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ മൂന്നുപേരും എൻഎൽഎഫ്ടിയുടെ പരിമൾ ദെബർമ വിഭാഗത്തിൽപ്പെട്ടവരാണ്.