അമരാവതി: ആന്ധ്രാപ്രദേശില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം ടാങ്കിനുള്ളില്‍ കണ്ടെത്തി. കൃഷ്ണ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സാസ്കിയ, ചന്ദ്രിക, ജഗദീഷ് എന്നീ കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച ഇവരെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. കളിച്ചുകൊണ്ടിരിക്കെ കുട്ടികളെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം ശോഭനപുരം എന്ന സ്ഥലത്ത് ഒരു ടാങ്കിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: സ്ത്രീധന പീഡനം തടയാൻ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി