ശ്രീനഗര്‍: കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ ജമ്മു കശ്മീർ പൊലീസും 53 രാഷ്ട്രീയ റൈഫിൾസും ചേർന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് ലഷ്കർ ഇ - ത്വയ്ബ ഭീകരരുടെ സഹായികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ലഷ്കർ ഇ ത്വയ്ബയുടെ പോസ്റ്ററുകളും വെടിമരുന്ന് ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ബുഡ്ഗാമിലെ ബെറോവ, മാഗം, നർബൽ പ്രദേശങ്ങളിലുള്ള തീവ്രവാദികളെ മൂവരും സഹായിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാൻ തീവ്രവാദ കമാൻഡർമാരുമായും ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർമാരായ മുഹമ്മദ് യൂസഫ് ദാർ എന്ന കത്രു, അബ്രാർ നദീം എന്നിവരുമായും മൂവരും ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.