ന്യൂഡല്‍ഹി : ഡല്‍ഹിയിലെ നന്ദ് നഗരി (delhi nand nagari robbery) മേഖലയില്‍ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ (robbing woman at knifepoint) സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ (three arrested for robbery). പിന്‍റു ബിലാല്‍, നൂര്‍ ഇസ്‌ലാം, ഷെയ്‌ക്ക് റഫീക്ക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
നവംബര്‍ ഏഴിനാണ് സംഭവം. പ്രതികളും യുവതിയും ഒരുമിച്ച് ടാക്‌സിയില്‍ സഞ്ചരിക്കുന്നതിനിടെ കത്തി കാണിച്ച് പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. രണ്ട് മൊബൈല്‍ഫോണ്‍, പതിനായിരം രൂപ, ഒരു സ്വര്‍ണ മാല, രണ്ട് സ്വര്‍ണ മോതിരം എന്നിവയാണ് കവര്‍ന്നത്.
Also read: Married man killed live-in partner| കാമുകിയെ കൊലപ്പെടുത്തിയ വിവാഹിതനായ യുവാവ് അറസ്റ്റില്‍
പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ വെള്ളിയാഴ്‌ച പിടിയിലാകുകയായിരുന്നു. സ്വര്‍ണ മാലയും ഒരു മോതിരവും രണ്ട് മൊബൈല്‍ ഫോണുകളും ഒരു സിം കാര്‍ഡും കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. കവര്‍ച്ചക്ക് ശേഷം പ്രതികള്‍ ഒരു സ്വര്‍ണ മോതിരം വില്‍പന നടത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.