ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ട് ദേശീയപാതയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. പരുത്തിയുമായി വന്ന ട്രക്കാണ് കാറുമായി കൂട്ടിയിടിച്ചത്.
വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തീ ഇരു വാഹനങ്ങളിലേക്കും തീ ആളിപ്പടർന്നാണ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്‌ത്രീകൾ മരിച്ചത് . അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചു.