ETV Bharat / bharat

ബെംഗളൂരുവിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് 3 മരണം ; രണ്ട് ദിവസത്തിനിടെ മൂന്നാം അപകടം - ആംബുലൻസ് അപകടം

അപകടത്തിൽപ്പെട്ടത് ബെംഗളൂരുവിൽ നിന്ന് ഹൊസൂറിലേക്ക് പോവുകയായിരുന്ന ആംബുലൻസ്

Three killed in ambulance lorry collision in Bangalore  ambulance lorry collision in Bangalore  ambulance lorry accident  ambulance accident  lorry accident  Bangalore accident  Bangaluru accident  ബെംഗളൂരുവിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം  ബെംഗളൂരുവിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം  ബെംഗളൂരുവിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു  ബെംഗളൂരു അപകടം  ബാംഗ്ളൂർ അപകടം  ആംബുലൻസ് അപകടം  ലോറി അപകടം
ബെംഗളൂരുവിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം
author img

By

Published : Sep 16, 2021, 3:48 PM IST

ബെംഗളൂരു : ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് ഹൊസൂറിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്.

വ്യാഴാഴ്‌ചയായിരുന്നു സംഭവം. മുന്നിലൂടെ പോവുകയായിരുന്ന ലോറിയിൽ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം പീനിയയില്‍ ടെമ്പോ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മറ്റൊരു ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ടെമ്പോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ:ഹൈദരാബാദില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

തുടർച്ചയായ രണ്ട് ദിവസങ്ങളിലായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൂന്ന് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസവും ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപം ഫ്ലൈ ഓവറിൽ നിന്ന് വീണ് സ്‌ത്രീയുൾപ്പെടെ രണ്ട് പേർ മരിച്ചിരുന്നു.

ഇരുവരും ബൈക്കിൽ സഞ്ചരിക്കവേ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ തൽക്ഷണം തന്നെ മരണം സംഭവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.