രാജ്നന്ദ്ഗാവ്: ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്ഗാവില്‍ മൂന്ന് കണ്ണുകളോടു കൂടി പശുക്കുട്ടി പിറന്നു. നവാഗാവിലെ കർഷകനായ ഹേമന്ത് ചന്ദേലിന്‍റെ ജേഴ്‌സി ഇനത്തില്‍ പെട്ട വളര്‍ത്തു പശുവാണ് കൗതുകമുണര്‍ത്തുന്ന കുട്ടിക്ക് ജന്മം നല്‍കിയത്. മൂന്ന് കണ്ണുകളും മൂക്കിൽ നാല് ദ്വാരങ്ങളുമുണ്ട്.
അതേസമയം പശുക്കുട്ടി ജനിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് കര്‍ഷകന്‍റെ വീട്ടിലേക്ക് എത്തുന്നത്. പശുക്കുട്ടി പരമ ശിവന്‍ 'ഭോലേനാഥ്' ആണെന്ന് വിശ്വസിച്ച ജനക്കൂട്ടം പൂക്കളം പണവും നാളികേരവും സമര്‍പ്പിക്കുകയാണ്. മകരസംക്രാന്തി ദിനത്തില്‍ പിറന്നതിനാല്‍ വിശ്വാസം വര്‍ദ്ധിക്കുകയാണ്.
Also Read: പള്ളി മുറ്റത്ത് കൗതുകം നിറച്ച് ഒരു സുന്ദരൻ കുതിര
എന്നാൽ ഭ്രൂണം ശരിയായ രീതിയിൽ വളരാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് വെറ്ററിനറി ഡോക്ടർ നരേന്ദ്ര സിംഗ് പറഞ്ഞു. 'ദൈവിക അത്ഭുതം' ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രൂണം നിശ്ചിത സമയത്ത് വികസിക്കാതെ വരുമ്പോഴാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. പശുക്കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.