ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ മൂന്ന് മരണം - ഗുജറാത്തിൽ ടൗട്ടെ

തീരപ്രദേശങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നും ക്രമേണ ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

cyclone Tauktae  Tauktae  ടൗട്ടെ ചുഴലിക്കാറ്റ്  ടൗട്ടെ  Chief Minister Rupani reviewed the situation  Chief Minister reviewed the situation  മുഖ്യമന്ത്രി സ്ഥിതി അവലോകനം ചെയ്‌തു  അവലോകനയോഗം  മുഖ്യമന്ത്രി രൂപാനി  മുഖ്യമന്ത്രി വിജയ് രൂപാനി  cm vijay rupani  vijay rupani  gujarat cm  ഗുജറാത്ത് മുഖ്യമന്ത്രി  cyclone  ചുഴലിക്കാറ്റ്  ഗാന്ധിനഗർ  gandinagar  gujarat  ഗുജറാത്ത്  ഗുജറാത്തിൽ ടൗട്ടെ  Tauktae in gujarat
ടൗട്ടെ ചുഴലിക്കാറ്റ്: സ്ഥിതി അവലോകനം ചെയ്‌ത് മുഖ്യമന്ത്രി
author img

By

Published : May 18, 2021, 1:10 PM IST

ഗാന്ധിനഗർ: ടൗട്ടെ ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് മൂന്ന് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. 14 തീരദേശ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തെ ചുഴലിക്കാറ്റിന്‍റെയും മഴയുടെയും സ്ഥിതി അവലോകനം ചെയ്യുന്നതിനായി രൂപാനി ഉന്നതതല യോഗം ചേർന്നു. ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് 16,500ഓളൾ വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ കടന്നതായും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നും ക്രമേണ ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്‌ച ശക്തമായ മഴയിൽ ഗുജറാത്തിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായും ദാദ്ര, നാഗർ ഹവേലി ഭരണാധികാരികളുമായും ചര്‍ച്ച നടത്തി. ചർച്ചയ്‌ക്കൊടുവിൽ കേന്ദ്ര സർക്കാരിൽ നിന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതൽ വായനയ്‌ക്ക്: ടൗട്ടെ ചുഴലിക്കാറ്റ്: അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.