ETV Bharat / bharat

സല്‍മാൻ ഖാന് വധഭീഷണി: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

author img

By

Published : Jun 9, 2022, 6:42 PM IST

Updated : Jun 9, 2022, 6:49 PM IST

സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഡൽഹിലെത്തിയിരുന്നു

സൽമാൻ ഖാന് വധഭീഷണി കത്ത് ലഭിച്ച സംഭവം  Threat letter to Salman Khan update  അന്വേഷണം വ്യാപിപിച്ച് പൊലീസ്  police question Siddhesh Kamble held in Moosewala murder case  salman khan news  ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്‌തു  സൽമാൻ ഖാൻ ഭീഷണി കത്ത്
സൽമാൻ ഖാന് വധഭീഷണി കത്ത് ;അന്വേഷണം വ്യാപിപിച്ച് പൊലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വധ ഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മുസേവാല കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദേഷ് ഹിമാരാമൻ കാംബ്ലേയെ പൊലീസ് ബുധനാഴ്‌ച ചോദ്യം ചെയ്‌തു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ള ആളാണ് കാംബ്ലേയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് സൽമാൻ ഖാനെയും, പിതാവ് സലീം ഖാനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്തെ ബെഞ്ചിൽ നിന്ന് താരത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാര്‍ കത്ത് കണ്ടെടുക്കുകയായിരുന്നു. ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് കത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഡൽഹിലെത്തിയിരുന്നു. ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ലോറൻസ് ബിഷ്‌ണോയ്. 1998ൽ ജോധ്‌പൂരിൽ കൃഷ്‌ണ മൃഗത്തെ വേട്ടയാടിയത് മുതലാണ് സൽമാനെതിരെ വധഭീഷണികൾ ഉയർന്നു തുടങ്ങിയത്.

ബിഷ്‌ണോയ് സമൂഹം ആരാധിക്കുന്ന മൃഗമാണ് കൃഷ്‌ണമൃഗം. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ താമസിക്കുന്ന ബിഷ്‌ണോയ് വിഭാഗം സൽമാനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയർത്തുകയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

Last Updated : Jun 9, 2022, 6:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.