ETV Bharat / bharat

'ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഗൗരവകരമല്ല, എല്ലാ സര്‍ക്കാരിന്‍റെ കാലത്തും നടക്കുന്നത്': എച്ച്.ഡി കുമാരസ്വാമി

author img

By

Published : Jul 20, 2021, 8:26 PM IST

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നും ഇത് സാധാരണ സംഭവമാണെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

This has not happened since Modi arrives  Congress has also did phone eavesdropping: ex cm HDK  ഫോണ്‍ ചോര്‍ത്തല്‍ വിവാദം  എച്ച്.ഡി കുമാരസ്വാമി  hd kumaraswamy  This has not happened since Modi  Modi arrives Congress has also did it hd kumaraswamy  പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവം  എച്ച്.ഡി കുമാരസ്വാമി  കര്‍ണാടക മുന്‍ മുഖ്യമന്ത്രി
'ഫോണ്‍ ചോര്‍ത്തല്‍ എല്ലാ സര്‍ക്കാരിന്‍റെ കാലത്തും നടക്കുന്നത്': എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഗൗരവമായി കാണേണ്ടെന്നും ഇത് എല്ലാ സര്‍ക്കാരിന്‍റെ കാലത്തും സംഭവിക്കുന്നതാണെന്നും മുൻ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നില്ല. മുൻകാലങ്ങളിൽ പല സർക്കാരുകളും ആദായനികുതി വകുപ്പും മറ്റ് അന്വേഷണ ഏജൻസികളും സമാനമായ പ്രവര്‍ത്തി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'എന്‍റെ ഭരണത്തില്‍ തെറ്റ് സംഭവിച്ചിട്ടില്ല'

കഴിഞ്ഞ 10 മുതൽ 15 വർഷമായി ഇത് നടക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ പുതിയ കേസല്ല. മോദി വന്നതിനുശേഷം ഇത് സംഭവിച്ചിട്ടില്ല. സാധാരണ സംഭവം മാത്രമാണിത്. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് പറയപ്പെടുന്നു. എന്‍റെ ഭരണകാലത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.

'പെഗാസസ് വിഷയത്തിൽ പാർലമെന്‍റിൽ ബഹളം'

രാജ്യത്തിന്‍റെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അതിനാൽ ഇത് ഗൗരവമായി എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പെഗാസസ് വിഷയത്തിൽ പാർലമെന്‍റിൽ ബഹളം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, രണ്ട് കേന്ദ്ര മന്ത്രിമാർ, നാൽപ്പതോളം മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ രേഖകൾ ചോർത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിനുപിന്നാലെയാണ് രണ്ടാം ദിവസവും സഭ സ്‌തംഭിക്കുന്നത്. പെഗാസസ് വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ എം.പിമാർ ഇരുസഭകളിലും പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഇരു സഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

ALSO READ: പെഗാസസ് ദേശീയ സുരക്ഷയെ ബാധിക്കുന്നതെന്ന് ശശി തരൂർ എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.