ETV Bharat / bharat

ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടും ; 'താരഗിരി' ഇന്ന് രാജ്യത്തിന് സമർപ്പിക്കും - third ship of Project 17A

ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി പുറത്തിറങ്ങുന്ന യുദ്ധക്കപ്പൽ 'താരഗിരി'യുടെ 75 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇന്ത്യയിലാണ് നടന്നത്. ശത്രുവിമാനങ്ങളെയും ആന്‍റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും നേരിടാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന

യുദ്ധക്കപ്പൽ താരഗിരി  പ്രോജക്‌ട് 17എ യുദ്ധക്കപ്പൽ  താരഗിരി  പി 17എ  പ്രതിരോധ മന്ത്രാലയം  Warship Taragiri launch  project 17A  defense ministry
അത്യാധുനിക യുദ്ധക്കപ്പൽ താരഗിരി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
author img

By

Published : Sep 11, 2022, 12:32 PM IST

ന്യൂഡൽഹി : പ്രൊജക്‌ട് 17എ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പൽ താരഗിരി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മുംബൈയിലെ മസഗോൺ ഡോക്കിൽ നടക്കുന്ന ചടങ്ങിലാണ് താരഗിരിയുടെ കൈമാറ്റം നടക്കുക. വെസ്റ്റേൺ നേവൽ കമാൻഡ് FOC-IN-C വൈസ് അഡ്‌മിറൽ അജേന്ദ്ര ബഹാദൂർ സിങ് ചടങ്ങിൽ മുഖ്യാതിഥിയാകും.

പ്രൊജക്‌ട് 17എ വിഭാഗത്തിലെ അഞ്ചാമത്തെ യുദ്ധക്കപ്പലാണ് താരഗിരി. ഗർവാളിലുള്ള ഹിമാലയത്തിലെ മലനിരയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, പ്ലാറ്റ്‌ഫോം മാനേജ്‌മെന്‍റ് സിസ്റ്റങ്ങൾ, അത്യാധുനിക ആയുധങ്ങള്‍, സെൻസറുകള്‍ എന്നിവ അടങ്ങിയിട്ടുള്ള താരഗിരി പി17ന്‍റെ (ശിവാലിക് ക്ലാസ്) നൂതന പതിപ്പാണ്.

1980 മെയ് 16 മുതൽ 2013 ജൂൺ 27 വരെയുള്ള മൂന്ന് പതിറ്റാണ്ടുകൾ നിരവധി വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തിയ ലിയാൻഡർ ക്ലാസ് എഎസ്‌ഡബ്ല്യു യുദ്ധക്കപ്പലായ താരഗിരിയുടെ പുനർജന്മമാണ് പുതിയ കപ്പലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പി17 പദ്ധതിയുടെ കീഴിൽ ഏഴ് കപ്പലുകളാണ് നിർമിക്കുന്നത്. നാല് കപ്പലുകൾ എംഡിഎൽ വിഭാഗത്തിലും മൂന്നെണ്ണം ജിആർഎസ്ഇ ഇനത്തിലും ഉൾപ്പെട്ടതാണ്.

ഇതിൽ 2019നും 2022നും ഇടയിൽ ഇരുവിഭാഗങ്ങളിൽ നിന്നുമായി നാല് കപ്പലുകൾ കമ്മിഷൻ ചെയ്‌തിട്ടുണ്ട്. രാജ്യത്തെ എല്ലാ യുദ്ധക്കപ്പൽ രൂപകല്‍പ്പനാ പ്രവർത്തനങ്ങൾക്കും മുൻകൈയെടുക്കുന്ന ഇന്ത്യൻ നേവിയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പി 17എ കപ്പലുകൾ ഒരുക്കിയിരിക്കുന്നത്. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി പുറത്തിറങ്ങുന്ന താരഗിരിയുടെ 75 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇന്ത്യയിലാണ് നടന്നത്.

ശത്രുവിമാനങ്ങളെയും ആന്‍റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും നേരിടാൻ കഴിയുന്ന രീതിയിലാണ് കപ്പലിന്‍റെ രൂപകൽപ്പന. 2020 സെപ്റ്റംബർ 10നാണ് താരഗിരിയുടെ കീൽ (കപ്പലിന്‍റെ അടിഭാഗം) ഇട്ടത്. 2025 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കാനിരുന്ന കപ്പലാണ് മൂന്ന് വർഷം മുൻപേ സാക്ഷാത്കരിച്ചത്. ഏകദേശം 3,510 ടൺ ആണ് ഭാരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.