ETV Bharat / bharat

സാമ്പത്തിക നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? - financial stability

നിക്ഷേപ പോര്‍ട്ട്ഫോളിയോയെ ശരിയായി വിലയിരുത്തുക നിക്ഷേപ ആസൂത്രണത്തിന്‍റെ ആദ്യപടിയാണ്

finance  സാമ്പത്തിക നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ടത്  things to ponder before investing  നിക്ഷേപ പോര്‍ട്ട്ഫോളിയോ  how to invest efectively  investment advice  നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്  സാമ്പത്തികം
സാമ്പത്തിക നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
author img

By

Published : Oct 22, 2022, 7:45 PM IST

Updated : Oct 22, 2022, 10:42 PM IST

ഹൈദരാബാദ്: ദീപാവലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് നമ്മള്‍. ഇരുട്ടിനെ മാറ്റി വെളിച്ചം കൊണ്ടുവരിക എന്നതാണ് ദീപവലി ആഘോഷത്തിന്‍റെ അര്‍ഥം. ദീപവലിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ സാമ്പത്തിക നിക്ഷേപങ്ങളില്‍ കയറിക്കൂടിയ ചില 'ഇരുട്ടുകള്‍' നീക്കാനുള്ള പ്രതിജ്ഞയെടുക്കാം.

നിഷ്‌ക്രിയമായ സാമ്പത്തികമായ പദ്ധതികള്‍ എടുത്ത് കളയുകയാണ് ഇതില്‍ ഏറ്റവും പ്രധാനം. നിക്ഷേപം നടത്തുമ്പോള്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാമ്പത്തിക സുരക്ഷ കവചം ഉണ്ടാക്കുക എന്നുള്ളത് പ്രധാനമാണ്. ആകര്‍ഷകമായ റിട്ടേണ്‍ വാഗ്‌ദാനം നല്‍കുന്ന പല പദ്ധതികളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടേക്കാം. പക്ഷെ ഇതില്‍ ഏത് തെരഞ്ഞെടുക്കണം എന്ന തീരുമാനം വളരെ പ്രധാനമാണ്.

നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ മുടക്കിയ പണം നിങ്ങള്‍ക്ക് നഷ്‌ടപ്പെട്ടേക്കാം. ഓഹരി വിപണിയില്‍ പണം മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഓഹരി വിപണിയിലെ ട്രേഡിങ്ങില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. കാരണം വലിയ നഷ്‌ടത്തില്‍ അത് കലാശിച്ചേക്കാം.

ദീര്‍ഘകാല നിക്ഷേപമാണ് പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്ന് മനസിലാക്കുക. ഒരു നിക്ഷേപ പദ്ധതിയില്‍ പണമിറക്കുന്നതിന് മുമ്പ് പ്രസ്‌തുത പദ്ധതിയെപ്പറ്റി നല്ലവണ്ണം മനസിലാക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ നിക്ഷേപം എങ്ങനെയായിരിക്കണം എന്നതിനെ പറ്റി തീരുമാനിക്കുന്നതിന് മുമ്പ് വിദഗ്‌ധരുടെ അഭിപ്രായം തേടേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് കുടുംബ ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

നിക്ഷേപങ്ങള്‍ വിലയിരുത്തുക: ദീപവാലിക്ക് മുമ്പായി പല ആളുകളും തങ്ങളുടെ വീട്ടിലെ ആവശ്യമില്ലാത്ത സാധനങ്ങള്‍ കളഞ്ഞ് വൃത്തിയാക്കുന്നത് പോലെ നമ്മുടെ നിക്ഷേപ പദ്ധതിയിലെ അനാവശ്യ കാര്യങ്ങള്‍ നമ്മള്‍ ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം ഏതൊക്കെ നിക്ഷേപങ്ങള്‍ നിറവേറ്റുന്നുണ്ട്, ഏതൊക്കെ നിറവേറ്റുന്നില്ല എന്നതിനെ സംബന്ധിച്ച് ഒരു വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. നിഷ്‌ക്രീയമായ നിക്ഷേപ പദ്ധതികള്‍ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഒഴിവാക്കണം.

നിക്ഷേപങ്ങള്‍ അധികം താമസിയാതെ തന്നെ ചെയ്യുന്നതാണ് നല്ലത്. നേരത്തെയുള്ള നിക്ഷേപം കൂട്ടുപലിശയുടെ ഗുണഫലം കൂടുതല്‍ ലഭിക്കുന്നതിന് കാരണമാകും. ഇതിലൂടെ പണപ്പെരുപ്പത്തിന്‍റെ ആഘാതം കുറയ്‌ക്കാന്‍ സാധിക്കും.

എല്ലാം ഒരു കുട്ടയില്‍ ഇടാതിരിക്കുക: ഒരു സാമ്പത്തിക പദ്ധതിയുടെയും ഗുണവും ദോഷവും വിലയിരുത്തി നിക്ഷേപങ്ങളില്‍ ഒരു സന്തുലനം പുലര്‍ത്തേണ്ടതുണ്ട്. അതായത് നിക്ഷേപത്തിനായി നീക്കിവച്ച പണം ഏതെങ്കിലും ഒരു പദ്ധതിയില്‍ മാത്രം കൂടുതലായി നിക്ഷേപിക്കാന്‍ പാടില്ല. ഹൈ റിസ്‌ക് ഉള്ളതും എന്നാല്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്നതുമായ പദ്ധതികളും സുരക്ഷിതത്വം നല്ലത് പോലുള്ളതും എന്നാല്‍ ലോ റിട്ടേണ്‍ ലഭിക്കുന്നതുമായ പദ്ധതികളും നിങ്ങളുടെ പദ്ധതിയില്‍ ഉണ്ടാവണം. ഇതിന്‍റെ അനുപാതം കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടത്തേണ്ടതാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് അടിയന്തര ഫണ്ട്. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതിന് വേണ്ടിയാണ് ഈ അടിയന്തര ഫണ്ട്. നിങ്ങളുടെ ആറ് മാസത്തെ ചെലവിന് സമാനമായ തുക ഇങ്ങനെ അടിയന്തരഫണ്ടായി കരുതുന്നതാണ് ഉചിതം. ഉത്സവകാലത്ത് നമുക്ക് കിട്ടുന്ന ചില ബോണസുകള്‍ അടിയന്തരഫണ്ടിലേക്ക് മാറ്റുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഇവ ടാക്സ് സേവിങ് പ്ലാനിലേക്കോ ELSS(equity linked savings schemes) ലേക്കോ മാറ്റാവുന്നതാണ്.

Last Updated : Oct 22, 2022, 10:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.