ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപി വീണ്ടും രംഗത്ത്. പ്രതിരോധ ഇടപാടുകളിൽ കോൺഗ്രസ് ഇടപെടുമ്പോൾ അഴിമതി നടക്കുന്നുവെന്ന് ബിജെപി വക്താവ് രാജ്യവർധന്‍ സിംഗ് റാത്തോഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുംഭകോണവുമായി ബന്ധപ്പെട്ടുള്ളവരുടെ പേരുകള്‍ വ്യക്തമാക്കാന്‍ പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അതിന് മറുപടി ലഭിച്ചിട്ടില്ല. ഇതില്‍ നിന്നും എല്ലാം വ്യക്തമാണെന്നും എല്ലാ പ്രശ്നങ്ങളിലും ട്വീറ്റ് ചെയ്യുന്ന വ്യക്തി ഇറ്റലിയിലും ഇന്ത്യയിലും അന്വേഷണം നടക്കുന്ന ഇത്തരം അഴിമതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും റാത്തോഡ് വ്യക്തമാക്കി.
പ്രതിരോധ ഇടപാടുകളിൽ കോൺഗ്രസ് ഇടപെടുമ്പോള്‍ മാത്രം അഴിമതിനടക്കുന്നു; ബിജെപി - അഗസ്റ്റ വെസ്റ്റ് ലാൻഡ്
കുംഭകോണവുമായി ബന്ധപ്പെട്ടുള്ളവരുടെ പേരുകള്‍ വ്യക്തമാക്കാന്‍ പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു.