കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ ഭയപ്പെടുത്തുന്നതിൽ നിന്നും രാഷ്ട്രീയ അതിക്രമങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. അല്ലാത്തപക്ഷം ഇത്തരം കാര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. പശ്ചിമ ബംഗാളിൽ 130 ലധികം ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും സുപ്രിയോ ആരോപിച്ചു. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്യാൻ സംസ്ഥാനത്തെ ജനങ്ങൾ മനസുകൊണ്ട് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് സുപ്രിയോ സൂചന നൽകുകയാണെന്ന് ടിഎംസി മറുപടി നൽകി.
ബംഗാളിലെ അക്രമങ്ങൾ തടയാൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്: ബാബുൽ സുപ്രിയോ - കൊൽക്കത്ത
130 ൽ അധികം ബിജെപി പ്രവർത്തകർ പശ്ചിമ ബംഗാളിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.