ചണ്ഡീഗഡ്: അതീവ സുരക്ഷയുള്ള സ്വന്തം തട്ടകത്തില്‍ മോഷണമുണ്ടായിട്ടും പ്രതികളെ പിടിക്കാനാവാത്തത്തിന്‍റെ നാണക്കേടിലാണ് പഞ്ചാബ് സായുധ പൊലീസ്. ഉദ്യോഗസ്ഥരുടെ ഭക്ഷണശാലയ്‌ക്ക് സമീപം വച്ചിരുന്ന 300 കിലോഗ്രാം ഭാരമുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക പീരങ്കിയാണ് കളവ് പോയത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് പീരങ്കി നഷ്‌ടപ്പെട്ട വിവരം പുറംലോകം അറിയുന്നത്.
മൂന്ന് അടി നീളവും 300 കിലോ ഭാരവുമുള്ള പീരങ്കി ശുദ്ധമായ പിച്ചള കൊണ്ട് നിർമിച്ചതാണ്. പഞ്ചാബ് സായുധ പൊലീസിന്‍റെ 82-ാം ബറ്റാലിയനിലെ കമാൻഡന്‍റ് ബൽവീന്ദർ സിങിന്‍റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. മെയ് 17നാണ് സംഭവത്തില്‍ കേസെടുത്തത്. മെയ് അഞ്ച്, ആറ് തിയതികളിൽ രാത്രിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. മെസ് ഇൻചാർജ് ദേവീന്ദർ കുമാർ തന്‍റെ മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിഷയം വാര്‍ത്തകളില്‍ നിറഞ്ഞതും ഉദ്യോഗസ്ഥര്‍ക്കാകെ നാണക്കേടായതും.
പീരങ്കി കാണാനെത്തുന്നത് നിരവധി പേര്‍: പഞ്ചാബ് സായുധ പൊലീസ് സൂക്ഷിച്ചുവരികയായിരുന്ന വളരെ പ്രധാനപ്പെട്ട വസ്‌തുവായിരുന്നു ഈ പൈതൃക പീരങ്കി. ഒന്നര വർഷം മുന്‍പാണ് 82 ബറ്റാലിയന്‍റെ സ്റ്റോർ റൂമിലേക്ക് ഈ പീരങ്കി മാറ്റിയത്. ഇതിനുശേഷമാണ് ഉദ്യോഗസ്ഥരുടെ ഭക്ഷണശാലയ്‌ക്ക് സമീപം പ്രത്യേകം സജ്ജീകരിച്ചത്. ഈ പീരങ്കി കാണാൻ ഇവിടേക്ക് ദൂരെയുള്ള ഇടങ്ങളില്‍ നിന്നുപോലും ആളുകൾ വരുമായിരുന്നു.
ALSO READ | VIDEO | കാറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം ; 2 പേർ അറസ്‌റ്റിൽ, ദൃശ്യം പുറത്ത്
പീരങ്കി വളരെ ഭാരമുള്ളതാണെന്നും ആർക്കും എളുപ്പം മോഷ്‌ടിക്കാൻ കഴിയില്ലെന്നും ചണ്ഡീഗഡ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാലോ അഞ്ചോ ആളുകൾ ഈ കുറ്റകൃത്യത്തില്‍ ഉൾപ്പെട്ടിട്ടുണ്ടാവാം. പീരങ്കി സൂക്ഷിച്ച സ്ഥലത്ത് സിസിടിവി കാമറ ഉണ്ടായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുക പൊലീസിന് പ്രതിസന്ധി സൃഷ്‌ടിക്കും. ഉദ്യോഗസ്ഥരുടെ പരാതിയിൽ താന സദർ പൊലീസ് കേസെടുത്തു.
'ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഒന്നും നടക്കില്ല': പ്രദേശത്ത് സിസിടിവി കാമറകൾ സ്ഥാപിക്കാത്തത് പൊലീസിന് പ്രതികളിലേക്ക് എളുപ്പം എത്തുന്നതില്‍ തടസം സൃഷ്‌ടിച്ചു. രണ്ട് ചെക്ക്‌പോസ്റ്റുകൾ കടന്ന് വേണം പീരങ്കി സ്ഥാപിച്ച സ്ഥലത്തേക്ക് എത്താന്‍. ഇക്കാരണംകൊണ്ട് തന്നെ മോഷണം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ: 'ഇത്രയും അതീവ സുരക്ഷ മേഖലയിൽ നിന്ന് അകത്തുള്ളവരുടെ ഒത്താശയില്ലാതെ ഒന്നും പുറത്ത് കൊണ്ടുപോകാൻ കഴിയില്ല. പൈതൃക പീരങ്കിയുടെ മൂല്യം ലക്ഷങ്ങളോ കോടികളോ ആവാമെന്നാണ് കരുതുന്നത്. സായുധ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ അലംഭാവമാണുണ്ടായത്', സംഭവം നടന്നയിടത്ത് ചുമതലയിലുണ്ടായിരുന്ന സായുധ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ALSO READ | 32 മോഷണ കേസുകളില്‍ പ്രതി ; ബോഡി ബില്‍ഡറായ 'മിസ്റ്റര്‍ ആന്ധ്ര'യും കൂട്ടാളിയും അറസ്റ്റില്‍