ETV Bharat / bharat

വിജയ് ചൗക്കിൽ പ്രതിപക്ഷ പ്രതിഷേധം: എംപിമാരെ അറസ്റ്റ് ചെയ്‌ത് നീക്കി ഡൽഹി പൊലീസ് - മോദി പരാമർശം രാഹുൽ ഗാന്ധി

പ്രതിപക്ഷ പ്രതിഷേധത്തിൽ പങ്കെടുത്ത് മുഴുവൻ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ മാർച്ച്.

The protesting Opposition MPs were arrested  rahul gandhi  rahul gandhis modi statement  Vijay Chowk protest  opposition mps arrested  വിജയ് ചൗക്കിൽ പ്രതിപക്ഷ പ്രതിഷേധം  പ്രതിപക്ഷ പ്രതിഷേധം ന്യൂഡൽഹി  രാഹുൽ ഗാന്ധി  അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച്  പ്രതിപക്ഷ പ്രതിഷേധം എംപിമാരെ അറസ്റ്റ് ചെയ്‌തു  മോദി പരാമർശം രാഹുൽ ഗാന്ധി  പ്രതിപക്ഷത്തിന്‍റെ മാർച്ച്
പ്രതിപക്ഷ പ്രതിഷേധം
author img

By

Published : Mar 24, 2023, 3:38 PM IST

Updated : Mar 24, 2023, 6:17 PM IST

വിജയ് ചൗക്കിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: അദാനി ഗ്രൂപ്പ്- ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്‍റെറി സമിതി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിപക്ഷ പ്രതിഷേധം തടഞ്ഞ് ഡൽഹി പൊലീസ്. നിരോധനാജ്ഞ ലംഘിച്ച് നടത്തിയ മാർച്ചിൽ പങ്കെടുത്ത മുഴുവൻ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.

മാർച്ചിന് അനുമതി ഇല്ലെന്നും പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നെന്നും പ്രക്ഷോഭം അനുവദനീയമല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംയുക്ത പാർലമെന്‍ററി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നതെന്നും പ്രധാനമന്ത്രി മോദി ജനങ്ങളിൽ നിന്ന് എന്തോ മറയ്ക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

ലളിത് മോദിയും നീരവ് മോദിയും മെഹുൽ ചോക്‌സിയും സർക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് രാജ്യത്ത് നിന്ന് കടന്നുകളഞ്ഞു. എന്നാൽ, പ്രധാനമന്ത്രി മോദി അവരെക്കുറിച്ച് സംസാരിക്കുന്നില്ല. അദാനി -ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്‍റെറി സമിതി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ജയിൽ ശിക്ഷ വിധിച്ചതിലുമാണ് പ്രതിപക്ഷം മാർച്ച് നടത്തിയത്.

രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിനെയും മറ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കർണാടക പൊലീസ് ബെംഗളൂരുവിൽ തടഞ്ഞുവച്ചിരുന്നു. കർണാടകയിൽ ബിജെപി തകർച്ചയുടെ വക്കിലാണ്. ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ട്. കർണാടക അതിന്‍റെ പ്രതാപം വീണ്ടെടുക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള ശിക്ഷ വിധിക്ക് പിന്നാലെ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, സംസ്ഥാന മേധാവികൾ, നിയമസഭ കക്ഷി നേതാക്കൾ എന്നിവരുടെ അടിയന്തര യോഗം ചേർന്നിരുന്നു. രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് കോടതി ജാമ്യം അനുവദിക്കുകയും വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി 30 ദിവസത്തേക്ക് ശിക്ഷ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.

'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ.. എന്താണ് എല്ലാ കള്ളൻമാരുടെയും പേരിൽ മോദി ഉള്ളത്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. 2019ഏപ്രിൽ 13ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുൽഗാന്ധിയുടെ 'മോദി' പരാമർശം.

തുടർന്ന് രാഹുലിന്‍റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുകയും ചെയ്‌തു. പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിക്കെതിരെ മാർച്ച് 27 മുതൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം, 'മോദി' പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.

Also read: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി; ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടി 'മോദി' അപകീര്‍ത്തിക്കേസില്‍

Last Updated : Mar 24, 2023, 6:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.