ETV Bharat / bharat

പെണ്മക്കളുടെ അഭിവൃദ്ധിയാണ് പുരോഗതിയിലേക്കുള്ള പാത - ഹൈദരബാദ്

1961ല്‍ ഇന്ത്യയില്‍ ആറ് വയസുള്ള പ്രായമുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 976 പെണ്‍കുട്ടികള്‍ എന്നതായിരുന്നു അനുപാതം. എന്നാല്‍ പെണ്‍ കുഞ്ഞുങ്ങളുടെ ഈ അനുപാതം 2001 ആയപ്പോഴേക്കും 927 ആയും 2011 ആയപ്പോഴേക്കും 918 ആയും കൂപ്പുകുത്തിയതായി കാണാം.

girl childs development  path to progress lies  പെണ്മക്കളുടെ അഭിവൃദ്ധി  പുരോഗതിയിലേക്കുള്ള പാത  ഹൈദരബാദ്  India
പെണ്മക്കളുടെ അഭിവൃദ്ധിയിലാണ് പുരോഗതിയിലേക്കുള്ള പാത കുടികൊള്ളുന്നത്
author img

By

Published : Jan 28, 2021, 10:02 AM IST

ഹൈദരബാദ്: 2012 മുതല്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 11ന് ഐക്യരാഷ്ട്ര സഭ പെണ്‍കുഞ്ഞുങ്ങളുടെ അന്താരാഷ്ട്ര ദിനമായി ആചരിച്ചു വരുന്നുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സഭക്ക് ഏറെ മുമ്പ് 2009 മുതല്‍ തന്നെ ജനുവരി 24ന് ദേശീയ ബാലീക ദിനമായി ഇന്ത്യ ആചരിച്ചു വരുന്നുണ്ട്. പ്രതീകാത്മകമായ ഇത്തരം ആചാരങ്ങള്‍ ഒഴിച്ചാല്‍ നൂറ്റാണ്ടുകളായി തന്നെ നമ്മുടെ രാജ്യത്ത് ലിംഗ വിവേചനം നിലവിലുണ്ട്. പെണ്‍ കുഞ്ഞുങ്ങളോടുള്ള പൊതുവായ വിവേചനത്തിന്‍റെ കാര്യത്തില്‍ കുപ്രസിദ്ധമാണ് ഇന്ത്യ. ഗര്‍ഭിണികളായ അമ്മമാരില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍റെ ലിംഗമേതാണെന്ന് തിരിച്ചറിയാനുള്ള പരിശോധനകള്‍ അനധികൃതമായ രീതിയില്‍ നടന്നു വരുന്നു. കുഞ്ഞ് പെണ്ണാണെന്ന് കണ്ടെത്തിയാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കും. ഒരു ബാധ്യതയായി കണക്കാക്കപ്പെടുന്ന പെണ്‍കുഞ്ഞിനെ അവളുടെ കുടുംബം വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം ചെയ്ത് പറഞ്ഞയക്കുന്നു. പെണ്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ സമീപനങ്ങളുടെ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ യാതൊരു അവസാനുവുമില്ല.

1961ല്‍ ഇന്ത്യയില്‍ ആറ് വയസുള്ള പ്രായമുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 976 പെണ്‍കുട്ടികള്‍ എന്നതായിരുന്നു അനുപാതം. എന്നാല്‍ പെണ്‍ കുഞ്ഞുങ്ങളുടെ ഈ അനുപാതം 2001 ആയപ്പോഴേക്കും 927 ആയും 2011 ആയപ്പോഴേക്കും 918 ആയും കൂപ്പുകുത്തി. സമൂഹം പെണ്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന വിവേചനത്തിന്‍റെ മൂര്‍ച്ച എത്രത്തോളം മാരകമാണെന്ന് വ്യക്തമാക്കി തരുന്നു ഈ കണക്കുകള്‍. എന്‍ഡിഎ സര്‍ക്കാര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി 2015-ല്‍ കൊണ്ടു വന്ന പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നത്. പെണ്‍കുട്ടികളുടെ അനുപാതം 16 പോയിന്‍റ് വര്‍ദ്ധിച്ച് 934 ആയി ഉയര്‍ന്നിരിക്കുന്നു എന്ന് ചൂണ്ടികാട്ടി ഈ പ്രചാരണ പരിപാടിക്ക് മികച്ച ഫലമാണ് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. 640 ജില്ലകളില്‍ 422 എണ്ണത്തില്‍ ലിംഗ അനുപാതം മെച്ചപ്പെട്ടു എന്നാണ് ദേശീയ പെണ്‍ കുഞ്ഞ് ദിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉത്തരപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ പ്രഭാവമാണ് ഈ പരിപാടി സൃഷ്ടിച്ചിരിക്കുന്നത് എന്നും സര്‍ക്കാര്‍ പറയുന്നു. ഗര്‍ഭിണികളായ അമ്മമാരുടെ രജിസ്‌ട്രേഷന്‍, ആശുപത്രികളിലെ പ്രസവങ്ങള്‍, സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം എന്നിവ ഗണ്യമാം വിധം മെച്ചപ്പെട്ടു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ കൊവിഡ്പെ ണ്‍കുട്ടികളുടെ ഭാവിക്ക് മേല്‍ അതിന്‍റെ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നു. 1000 ആണ്‍കുട്ടികള്‍ക്ക് 950 പെണ്‍കുട്ടികള്‍ എന്നുള്ള അനുപാതം ആരോഗ്യകരമായ ഒന്നാണെങ്കിലും ആ നേട്ടം കൈവരിക്കുന്നതില്‍ നിന്നും എത്രയോ അകലെയാണ് ഇപ്പോഴും ഇന്ത്യ. മഹാമാരിയുടെ കാലത്ത് വന്‍ തോതില്‍ ശൈശവ വിവാഹങ്ങള്‍ നടന്നു വരുന്നു എന്നത് ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ്. ഒരു പെണ്‍കുട്ടി ശാക്തീകരിക്കപ്പെട്ട് വളര്‍ന്ന് വരുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ ആത്മവിശ്വാസത്തോട് കൂടി ഒരു രാഷ്ട്രത്തിന് പുരോഗതി പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.

1995-ലെ ബീജിങ് പ്രഖ്യാപനത്തിന്‍റെ അനന്തര ഫലം എന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനും നല്ല ആരോഗ്യം നേടുവാനുമുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം 2011-ല്‍ ഐക്യരാഷ്ട്ര സഭ പാസാക്കുകയുണ്ടായി. ഷെഫാലി വര്‍മ്മ, മൈഥിലി താക്കൂര്‍, പ്രിയങ്ക പോള്‍, ഹിമ ദാസ്, ശിവാംഗി പതക്, റിതിമ പാണ്ഡെ എന്നിങ്ങനെയുള്ള വനിതാ രത്‌നങ്ങളുടെ വിജയ കഥകള്‍ പ്രതീക്ഷകള്‍ നല്‍കുന്നത് തന്നെയാണ്. അതേ സമയം തന്നെ ഗര്‍ഭധാരണ ശേഷിയുള്ള ഇന്ത്യയിലെ ഓരോ രണ്ട് സ്ത്രീകളിലും ഒരാള്‍ക്ക് വിളര്‍ച്ച അഥവ അനീമിയ ഉണ്ടെന്ന് ആഗോള പോഷകാഹാര റിപ്പോര്‍ട്ട് ഈയിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ എന്‍ജിഒ ആയ ക്രൈ പറഞ്ഞത് ഗ്രാമീണ ഇന്ത്യയില്‍ നടന്ന് വരുന്ന വിവാഹങ്ങളില്‍ 57 ശതമാനത്തിലും വധുക്കള്‍ 15 നും 19-നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ്. ആ വര്‍ഷം ഇന്ത്യയില്‍ 72 ലക്ഷം ശൈശവ വിവാഹങ്ങള്‍ നടന്നു എന്നും പറയുന്നു.

ഗാര്‍ഹിക പീഡന സ്ഥിതി വിശേഷം ഗുരുതരമായി മാറികൊണ്ടിരിക്കുകയാണെന്ന് ഏഴ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ പരാതിപ്പെട്ടതായി ദേശീയ കുടുംബാരോഗ്യ സര്‍വെ വെളിപ്പെടുത്തുകയുണ്ടായി. എട്ട് സംസ്ഥാനങ്ങളില്‍ ലിംഗാനുപാതം കുത്തനെ താഴ്ന്നു. കുട്ടികളായിരിക്കുമ്പോള്‍ തങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായി എന്ന് ഒമ്പത് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ വിവരിക്കുകയുണ്ടായി എന്നും ഈ സര്‍വെ വെളിപ്പെടുത്തുന്നു. യാഥാർഥ്യം എന്താണെന്നതിനെ കുറിച്ച് അറിയുവാൻ ഏവരുടേയും കണ്ണു തുറപ്പിക്കുന്ന ഒരു സര്‍വെ ഫലമാണിത്.

പെണ്‍കുട്ടികള്‍ക്ക് 12 വര്‍ഷം തുടര്‍ച്ചയായി മുടങ്ങാതെ വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ട നയങ്ങള്‍ക്ക് രാജ്യങ്ങള്‍ രൂപം നല്‍കേണ്ടതുണ്ടെന്ന് ലോക ബാങ്ക് നിര്‍ദ്ദേശിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ പിറകിലാവുന്ന രാജ്യങ്ങള്‍ പ്രതിവര്‍ഷം 15 മുതല്‍ 30 ലക്ഷം കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഉല്‍പ്പാദനക്ഷമതയാണ് നഷ്ടപ്പെടുത്തുന്നതെന്ന് 2018-ല്‍ തന്നെ ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ദൗര്‍ഭാഗ്യകരമായ അത്തരം സ്ഥിതി വിശേഷമുള്ള രാഷ്ട്രങ്ങളുടെ മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നു ഇന്ത്യ. പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും അവരുടെ ആരോഗ്യകരമായ വളര്‍ച്ചയും നല്ല വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നതിനും, ശൈശവ വിവാഹങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും പെണ്‍ ഭ്രൂണഹത്യ തടയുന്നതിനും വേണ്ടിയുള്ള നയങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനുള്ള മറ്റ് നടപടികളോടൊപ്പം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ മാനവ വികസന സൂചികയും വികസന നിരക്കും പന്തയ കുതിരകളുടെ കരുത്തോടെ മുന്നോട്ട് കുതിക്കുന്നത് കാണാന്‍ കഴിയും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.