ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,545 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 4,30,94,938 ആയി. കഴിഞ്ഞ ദിവസം 27 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,002 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ മരണ നിരക്ക് 1.22 ശതമാനമായി.
കേരളത്തില്‍ നിന്നുള്ള 26 പേരും ത്രിപുരയില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്. ഇന്ത്യയില്‍ രേഖപ്പെടുത്തിയ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.76 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവുമാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 31 ആയി കുറഞ്ഞു.
രാജ്യത്ത് ഇതുവരെ നല്‍കിയ കൊവിഡ് വാക്‌സിനുകള്‍ 189.81 കോടി കവിഞ്ഞു. 2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ കൊവിഡ് വര്‍ധനയുടെ കണക്ക്. എന്നാലിത് ഡിസംബര്‍ 19 ആയപ്പോഴേക്കും 1 കോടി പിന്നിട്ടിരുന്നു.
തുടര്‍ന്ന് മെയ് 4 ന് രണ്ട് കോടിയും ജൂണ്‍ 23 ന് മൂന്ന് കോടിയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കൊവിഡ് കണക്കുകളുടെ എണ്ണം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
also read: കൊവിഡ് 19 : തൊട്ടാലുള്ളതിനേക്കാള്‍ പകരല്‍ സാധ്യത വായുവിലൂടെയെന്ന് പഠനം