റായ്‌ഗഞ്ച്: കൊൽക്കത്തയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം. റായ്‌ഗഞ്ചിലെ മർനൈ മേഖലയിൽ ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ നാദിയ ജില്ലയിലെ ചക്‌ദായ സ്വദേശി സ്വപൻ കുമാർ ബിശ്വാസ് (61) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
ജൽപായ്‌ഗുരിയിലുള്ള മകളുടെ വീട്ടിലേക്ക് പോകവെയാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റായ്‌ഗഞ്ച് മെഡിക്കൽ കോളജിലേക്കയച്ചു.
ALSO READ: പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിച്ചത് ചതുപ്പിൽ; ഡ്രോൺ ക്യാമറയിൽ പതിഞ്ഞതോടെ പ്രതി പിടിയിൽ