ETV Bharat / bharat

കൊവിഡ് ഭീഷണി തുടരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക: യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് നിലവിൽ 23,806 കൊവിഡ് രോഗികളാണുള്ളത്.

Threat of COVID-19 far from over  be alert till vaccine is developed: Yogi Adityanath  കൊവിഡ് ഭീഷണി തുടരുന്നു  ജനങ്ങൾ ജാഗ്രത പാലിക്കുക  യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ്  മുഖ്യമന്ത്രി  വാക്‌സിൻ  yogi adityanath  uttarpradesh  uttarpradeshnews  uttarpradesh chief minister  yogi adityanath  covid  the covid threat continues,  people beware
കൊവിഡ് ഭീഷണി തുടരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക: യോഗി ആദിത്യനാഥ്
author img

By

Published : Nov 23, 2020, 1:55 PM IST

ലക്‌നൗ: കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം വാക്‌സിൻ വികസിപ്പിക്കാൻ ഗവേഷകർ ശ്രമിക്കുന്നുണ്ടെന്നും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതു വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡിനെതിരെ സംസ്ഥാനം നടത്തിയ പോരാട്ടങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം ഉത്തർപ്രദേശിൽ കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ 72 പരിശോധനകൾ മാത്രമാണ് നടത്തിയിരുന്നതെന്നും എന്നാൽ ഞായറാഴ്‌ച മാത്രം സംസ്ഥാനത്ത് 1.45 ലക്ഷം പരിശോധനകൾ നടത്തിയെന്നും പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 23,806 കൊവിഡ് രോഗികളാണുള്ളത്. 7,559 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 4,95,415 പേർ രോഗമുക്തി നേടുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.