ETV Bharat / bharat

ഐഎസ്ആർഒയിൽ സംയുക്ത കൺസൾട്ടേറ്റീവ് സംവിധാനം പുനഃസ്ഥാപിക്കണം; പാർലമെന്‍റിൽ ആവശ്യമുന്നയിച്ച് ശശി തരൂർ - ശീതകാല സമ്മേളനം

Joint Consultative Mechanism : ശീതകാല സംമേളനത്തിനിടയിലെ ശൂന്യവേളയിലാണ് ശശി തരൂർ ഈ ആവശ്യം ഉന്നയിച്ചത്. കൺസൾട്ടേറ്റീവ് സംവിധാനം ജീവനക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ജനാധിപത്യ മാർഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tharoor Urges Consultative Mechanism Within ISRO  Reconstitute Joint Consultative Mechanism in ISRO  സംയുക്ത കൺസൾട്ടേറ്റീവ് സംവിധാനം  ശശി തരൂർ പാർലമെന്‍റിൽ  Joint Consultative Mechanism  പാർലമെന്‍റിൽ ബഹളം  ശീതകാല സമ്മേളനം  ശൂന്യവേള
Tharoor Urges Consultative Mechanism Within ISRO
author img

By PTI

Published : Dec 4, 2023, 8:14 PM IST

ന്യൂഡൽഹി: ഐഎസ്‌ആർഒയിലും ശാസ്ത്ര വകുപ്പിലും സംയുക്ത കൺസൾട്ടേറ്റീവ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ശശി തരൂർ എംപി പാർലമെന്‍റിൽ (Tharoor Urges Consultative Mechanism Within ISRO). ഇന്ന് തുടങ്ങിയ ശീതകാല സമ്മേളനത്തിനിടയിലെ ശൂന്യവേളയിലാണ് തരൂർ ഈ ആവശ്യം ഉന്നയിച്ചത്. കൺസൾട്ടേറ്റീവ് സംവിധാനം ജീവനക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ജനാധിപത്യ മാർഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐഎസ്ആർഒയിലും ശാസ്ത്ര വകുപ്പിലും ഒരു സംയുക്ത കൺസൾട്ടേറ്റീവ് മെക്കാനിസം പുനഃസ്ഥാപിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1963 ൽ സർക്കാർ ജീവനക്കാർക്കുള്ള മദ്ധ്യസ്ഥതാ സംവിധാനമായാണ് സർക്കാർ ജെസിഎം അവതരിപ്പിച്ചത്. ഐഎസ്ആർഒയുടെയും ശാസ്ത്ര വകുപ്പിന്‍റെയും കാര്യത്തിൽ ഓരോ അഞ്ച് വർഷത്തിലും ഒരു പുനഃപരിശോധനാ പ്രക്രിയ നടക്കണം, അതിൽ ജീവനക്കാർക്ക് വോട്ട് ചെയ്യാനും രണ്ട് സർവീസ് സംഘടനകളെ തെരഞ്ഞെടുക്കാനും കഴിയും. തെരഞ്ഞെടുത്ത സർവീസ് സംഘടനയ്ക്ക് അഞ്ച് വർഷത്തേക്ക് സംയുക്ത കൺസൾട്ടേറ്റീവ് സംവിധാനത്തിൽ പങ്കെടുക്കാൻ യോഗ്യതയും അംഗീകാരവും ഉണ്ടാകുമെന്നും തരൂർ വ്യക്തമാക്കി.

ഇത്തരത്തിൽ അവസാന പുനഃപരിശോധനാ പ്രക്രിയ നടന്നത് 2014 ലാണ്. കഴിഞ്ഞ ഒമ്പത് വർഷമായി നിലവിലെ സർക്കാരിന് കീഴിൽ കൺസൾട്ടേറ്റീവ് സംവിധാനം പുനഃസംഘടിപ്പിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല. തൽഫലമായി, ജീവനക്കാരുടെ ക്ഷേമം, തൊഴിൽ സാഹചര്യങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീർപ്പുകൽപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

Also Read: Shashi Tharoor on India Renaming: 'ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത് ജിന്ന, ബിജെപി ജിന്നയുടെ വീക്ഷണത്തെ പിന്തുണയ്‌ക്കുന്നു'; ശശി തരൂര്‍

പാർലമെന്‍റിൽ ബഹളം: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ബഹളത്തോടെയാണ് ആരംഭിച്ചത് (Parliament Winter Session). പ്ലക്കാര്‍ഡുമായി സഭയിലെത്തിയ ബിഎസ്‌പി എംപി ഡാനിഷ് അലിയാണ് (BSP MP Danish Ali ) ബഹളങ്ങള്‍ക്ക് തുടക്കമിട്ടത്. സഭയ്ക്കകത്ത് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയ ഡാനിഷ് അലിയോട് സഭയില്‍ നിന്ന് പുറത്തു പോകാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നുണ്ടായ ബഹളത്തിന് പിന്നാലെ സ്‌പീക്കര്‍ സഭ 12 മണി വരെ നിര്‍ത്തിച്ചു. 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഖണ്ഡന ഉപക്ഷേപം കൊണ്ടുവന്നെങ്കിലും സ്‌പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ശൂന്യവേള തടസ്സമില്ലാതെ നടന്നു.

മൂന്ന് സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന വിജയം നല്‍കിയ ആത്മ വിശ്വാസവുമായാണ് ഭരണപക്ഷം ഇന്ന് സഭയിലെത്തിയത്. സഭ തുങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയപ്പോള്‍ ഭരണ കക്ഷി അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഡെസ്‌കിലടിച്ച് അനുമോദിച്ചു.

Also Read: പര്‍വേസ് മുഷറഫിനെ കുറിച്ചുള്ള ട്വീറ്റിനെ ന്യായീകരിച്ച് ശശി തരൂര്‍; വാജ്‌പേയിയും മുഷറഫും ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ഓര്‍മപ്പെടുത്തല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.