മുംബൈ: 27 കിലോ ആംബർഗ്രിസു (തിമിംഗല ഛർദി)മായി അഞ്ച് പേർ താനൈ ഫോറസ്റ്റ് ഡിവിഷന് സമീപം പിടിയിൽ. 26 കോടി രൂപ വിലവരുന്ന ആംബർഗ്രിസാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു.
പ്രതികൾക്ക് ആംബർഗ്രിസ് എവിടെ നിന്ന് ലഭിച്ചു എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌പേം വെയിൽ എന്ന തിമിംഗലത്തിന്‍റെ ദഹനസ്രവങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രിസ് അമൂല്യമായ വസ്തുവാണ്. പെർഫ്യൂം വ്യവസായത്തിൽ വലിയ പ്രാധാന്യമുള്ള ഈ തിമിംഗലഛർദിക്ക് സ്വർണത്തേക്കാൾ വിലയാണ്.
also read:ആഘോഷങ്ങൾക്കായി കാത്തിരിക്കാം, ജാഗ്രത കൈവെടിയരുത്: ഐഎംഎ