ETV Bharat / bharat

രണ്ടുതവണ ട്രാഫിക് നിയമം ലംഘിച്ചു ; വിജയ്‌ക്ക് 500 രൂപ പിഴ

ട്രാഫിക് നിയമം ലംഘിച്ച ദളപതി വിജയ്‌ക്ക് പിഴ. തന്‍റെ കാറിന് പിന്നാലെ വന്ന ആരാധകരെ ഒഴിവാക്കാനായിരുന്നു താരം ട്രാഫിക് നിയമം ലംഘിച്ചത്

Thalapathy Vijay  actor thalapathy vijay fined  Vijay Thalapathy  Thalapathy Vijay jumps red signal  Thalapathy Vijay violate traffic law  Thalapathy Vijay jumps red signal  Thalapathy Vijay latest news  Thalapathy Vijay fined by traffic cops  Thalapathy Vijay issued challan  Vijay  രണ്ട് തവണ ട്രാഫിക് നിയമം ലംഘിച്ചു  വിജയ്‌ക്ക് 500 രൂപ പിഴ ചുമത്തി  ലോകേഷ് കനകരാജ്  Lokesh Kanagaraj  ട്രാഫിക് നിയമം  ട്രാഫിക് നിയമ ലംഘനം  വിജയ്‌  Vijay Makkal Iyakkam  വിജയ് മക്കൾ ഇയക്കം  Leo  ലിയോ  ലോകേഷ് കനകരാജ്  Lokesh Kanagaraj  തൃഷ കൃഷ്‌ണന്‍  Trisha Krishnan  Sanjay Dutt  Venkat Prabhu
രണ്ട് തവണ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്‌ക്ക് 500 രൂപ പിഴ ചുമത്തി
author img

By

Published : Jul 12, 2023, 7:18 PM IST

ചെന്നൈ : ട്രാഫിക് നിയമ ലംഘനത്തിന് ദളപതി വിജയ്‌ക്ക് 500 രൂപ പിഴ. രണ്ടുതവണ നടന്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വിജയ്‌യുടെ കാർ രണ്ടിലധികം തവണ ചുവന്ന സിഗ്‌നല്‍ ലൈറ്റുകൾ അവഗണിച്ചതാണ് പിഴയ്ക്ക് കാരണമായത്. നടന് ട്രാഫിക് പൊലീസ് 500 രൂപ പിഴ ചുമത്തുകയായിരുന്നു.

താരം വിജയ് മക്കൾ ഇയക്കം (വിഎംഐ) Vijay Makkal Iyakkam അംഗങ്ങളെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വിജയ്‌യുടെ കാറിന്‍റെയും ചലാന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ കാറിനെ പിന്തുടരുന്ന അനുയായികളെ ഒഴിവാക്കാൻ വേണ്ടിയാണ് താരം ചുവന്ന സിഗ്‌നല്‍ ലൈറ്റുകൾ അവഗണിച്ചതെന്നാണ് വിവരം.

ചെന്നൈയ്‌ക്ക് സമീപം പനൈയൂരിൽ നിന്ന് നീലങ്ങരയിലെ വിജയ്‌യുടെ വസതി വരെ ആരാധകര്‍ അദ്ദേഹത്തിന്‍റെ കാറിനെ പിന്തുടര്‍ന്നു. ആരാധകരെ ഒഴിവാക്കാൻ വിജയ്‌ക്കും ഡ്രൈവർക്കും ചുവന്ന സിഗ്നൽ ഒഴിവാക്കുക അല്ലാതെ മറ്റ് മാര്‍ഗമൊന്നും ഇല്ലായിരുന്നു.

വിജയ് അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലുടന്‍ വിജയ്‌ അഭിനയം ഉപേക്ഷിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ ഭാവി ശ്രമങ്ങളെല്ലാം നടന്‍ രാഷ്ട്രീയത്തിനായി നീക്കിവയ്ക്കാനാണ് പദ്ധതി ഇടുന്നതെന്നാണ് അഭ്യൂഹം.

'ലിയോ'യുടെ Leo ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം താരം, തിങ്കളാഴ്‌ച വിജയ് മക്കൾ ഇയക്കം (വിഎംഐ) അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിനുശേഷം പാർട്ടി അംഗങ്ങളുമായി സംസാരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിജയ്‌യുടെ ഫാം ഹൗസിൽ നടന്ന യോഗത്തിൽ തമിഴ്‌നാട്ടിലെ 38 ജില്ലകളിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. 2026ൽ നടക്കാൻ പോവുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനൊപ്പം ഭാവി പരിപാടികളും തീരുമാനിക്കുക എന്നതായിരുന്നു യോഗത്തിന്‍റെ അജണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2:45ന് വേദിയിൽ എത്തിയ വിജയ് 300ലധികം എക്‌സിക്യുട്ടീവുകൾക്കൊപ്പം ഫോട്ടോ എടുത്തിരുന്നു. വൈകിട്ട് 4:50നാണ് നടന്‍ വേദി വിട്ടത്.

വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടിക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. തമിഴ്‌നാട് സംസ്ഥാന രാഷ്‌ട്രീയത്തിലും 2026ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമകളിൽ നിന്ന് രണ്ടുവർഷത്തെ ഇടവേള എടുക്കാൻ വിജയ് പദ്ധതി ഇട്ടിരുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

അതേസമയം വിജയ്‌യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്‌ടാണ് 'ലിയോ'. ചിത്രത്തിലെ വിജയ്‌യുടെ ഭാഗം ജൂലൈ 10ന് പൂര്‍ത്തീകരിച്ച വിവരം സംവിധായകന്‍ ലോകേഷ് കനകരാജ് Lokesh Kanagaraj അറിയിച്ചിരുന്നു.

കശ്‌മീരിൽ താമസിക്കുന്ന 40 വയസ്സുള്ള ഒരു കൊള്ളക്കാരന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത് എന്നും സൂചനയുണ്ട്. അവിടെയുള്ള സംഘട്ടനത്തിൽ നിന്ന് രക്ഷപ്പെടാനായി വിജയ്‌യുടെ കഥാപാത്രം ഒരു ചോക്ലേറ്റ് ഫാക്‌ടറി നടത്തുന്നു എന്നും പറയപ്പെടുന്നു.

Also Read: Vijay| മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തി നടൻ വിജയ്

തൃഷ കൃഷ്‌ണനാണ് Trisha Krishnan ചിത്രത്തിലെ നായിക. ബോളിവുഡ് താരം സഞ്‌ജയ് ദത്താണ് Sanjay Dutt ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. അതേസമയം വെങ്കട്ട് പ്രഭുവിനൊപ്പമുള്ള Venkat Prabhu വിജയ്‌ പ്രൊജക്‌ടും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.