മുംബൈ : കൊവിഡ് പരിശോധന വേഗത്തിലും ചുരുങ്ങിയ ചെലവിലും നടത്തുന്നതിനായി ടെസ്‌റ്റിങ് ടൂൾ വികസിപ്പിച്ച് ഐഐടി മുംബൈയിലെ പ്രൊഫസർ. ഇലക്‌ട്രോണിക് എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെന്‍റ് പ്രൊഫസറായ മനോജ് ഗോപാലകൃഷ്‌ണനാണ് അത്യാധുനിക ടെസ്‌റ്റിങ് ടൂൾ നിർമിച്ചിരിക്കുന്നത്.
'കൊവിഡ് ടെസ്റ്റിങ് ടൂൾ-ടേപ്പെസ്‌ട്രി' എന്ന ഈ പുതിയ സംവിധാനത്തിന് ഇന്ത്യൻ ഡ്രഗ് കൺട്രോൾ ഏജൻസി (ഡിജിസിഐ) അംഗീകാരം നൽകി.
Also Read: 31.17 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം
നിരക്ക് അധികമായതിനാൽ പലരും കൊവിഡ് പരിശോധനയ്‌ക്ക് മുതിരാറില്ല. എന്നാൽ പുതിയ ടെസ്‌റ്റിങ് ടൂൾ കൊവിഡ് പരിശോധനയുടെ ചെലവ് 50 മുതൽ 85 ശതമാനം വരെ കുറയ്ക്കുന്നതിനാൽ സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും.
കുറഞ്ഞ ചെലവിൽ കൊവിഡ് പരിശോധന എന്ന ലക്ഷ്യത്തോടെ നിർമിച്ച 'ടെസ്‌റ്റിങ് ടൂൾ-ടേപ്പെസ്‌ട്രി' രണ്ട് മാസം കൊണ്ട് പത്ത് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇദ്ദേഹം നിർമിച്ചിരിക്കുന്നത്.
ആർടിപിസിആർ പരിശോധനയാണ് ഇതിലൂടെ നടത്തുന്നത്. ചെലവ് ചുരുക്കുന്നതോടൊപ്പം തന്നെ സമയലാഭവും ഈ ടെസ്‌റ്റിങ് ടൂളിലൂടെ സാധ്യമാകുന്നു.