ETV Bharat / bharat

കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ഐഎസ് ആക്രമണം: നിരവധി മരണമെന്ന് സൂചന - കാബൂളില്‍ ഗുരുദ്വാരയില്‍ ഐഎസ് ആക്രമണം

തീവ്രവാദികള്‍ ഗുരുദ്വാരയില്‍ കടന്നുകയറി ആരാധന നടത്തുന്നവര്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഗുരുദ്വാര അധ്യക്ഷന്‍

Terrorists storm Gurudwara in Afghanistan capital Kabul  casualties suspected  is attack in Kabul GURUDWARA  കാബൂളില്‍ ഗുരുദ്വാരയില്‍ ഐഎസ് ആക്രമണം  അഫ്ഗാനിസ്ഥാനിലെ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണങ്ങള്‍
കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ഐഎസ് ആക്രമണം; നടന്നത് നിരവധി സ്ഫോടനങ്ങള്‍
author img

By

Published : Jun 18, 2022, 11:18 AM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയില്‍ തീവ്രവാദി ആക്രമണം. ഇന്ന്(18.06.2022) രാവിലെ കാര്‍ത്തെ പര്‍വാണ്‍ ഗുരുദ്വാരയിലാണ് ആക്രമണം ഉണ്ടായത്. ഐഎസ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ മരിച്ചുവെന്നാണ് സൂചന.

  • Breaking: Gurdwara Karte Parwan in Kabul, Afghanistan attacked by terrorists early morning today. Multiple blasts reported at Gurdwara Sahib premises. Had a talk with Gurnam Singh, President of Gurdwara Karte Parwan. He pleaded for global support for Sikhs in Afghanistan@ANI pic.twitter.com/bnYPMciyI3

    — Manjinder Singh Sirsa (@mssirsa) June 18, 2022 " class="align-text-top noRightClick twitterSection" data=" ">

ഗുരുദ്വാരയില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നു. ഗുരുദ്വാരയില്‍ തീവ്രവാദികള്‍ അതിക്രമിച്ചു കയറി പ്രാര്‍ഥന നടത്തികൊണ്ടിരിക്കുന്നവര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് ഗുരുദ്വാരയുടെ അധ്യക്ഷന്‍ ഗുരുനാമ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാവ് മന്‍ജിന്ദര്‍ സിര്‍സ ആക്രമണത്തിന്‍റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചു. ഗുദുദ്വാരയുടെ അധ്യക്ഷനുമായി സംസാരിച്ചെന്നും അഫ്ഗാനിസ്ഥാനിലെ സിഖ് സമൂഹത്തിന് ആഗോള തലത്തിലുള്ള പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞെന്നും സിര്‍സ ട്വിറ്ററില്‍ കുറിച്ചു. കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം നടന്നു എന്ന വാര്‍ത്ത അതീവ ഗൗരവമുള്ളതാണ്, കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും വിദേശ കാര്യമന്ത്രാലയം ട്വീറ്റു ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.