ജമ്മു: ജമ്മു കശ്‌മീരിലെ ഷോപിയനില്‍ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കുകളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Also read: 'പുതിയ ഐടി നിയമം ഉപയോക്താക്കളെ ശാക്തീകരിക്കാൻ' ; യുഎന്നിനോട് വിശദീകരിച്ച് ഇന്ത്യ
സൈനാപോറയിലെ സിആർപിഎഫ് നാക പാർട്ടിക്ക് നേരെയുള്ള ഭീകരാക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.