ETV Bharat / bharat

26/11 മാതൃകയില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് എന്‍ഐഎയ്‌ക്ക് ഇമെയില്‍ സന്ദേശം ; അന്വേഷണം - Terror attack warned in Mumbai

താലിബാന്‍ അംഗമെന്ന് പറഞ്ഞാണ് അജ്ഞാതന്‍ ഇമെയില്‍ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്

Terror attack warning to NIA  എന്‍ഐഎ  താലിബാന്‍  മുംബൈ  മുംബൈയില്‍ ഭീകരാക്രമണമെന്ന് ഭീഷണി  Terror attack warned in Mumbai  hoax threat in Mumbai
എന്‍ഐഎ
author img

By

Published : Feb 3, 2023, 10:52 PM IST

മുംബൈ : നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇ മെയില്‍ സന്ദേശം. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മാതൃകയില്‍ ആയിരിക്കും ഇതെന്നാണ് ഇമെയിലിലെ പരാമര്‍ശം. താലിബാന്‍ അംഗമാണ് താന്‍ എന്നാണ് ഇമെയില്‍ അയച്ച ആള്‍ പറഞ്ഞിരിക്കുന്നത്.

ഭീഷണി ഇ മെയില്‍ സംബന്ധിച്ച വിവരം എന്‍ഐഎ മഹാരാഷ്‌ട്ര പൊലീസിന് കൈമാറിയിട്ടുണ്ട്. മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. താലിബാന്‍ നേതാവ് ഹഖാനിയുടെ നിര്‍ദേശപ്രകാരമാണ് ഇമെയില്‍ അയക്കുന്നതെന്നും പരാമര്‍ശമുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലും, 26/11ലെ മാതൃകയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നീട് ഹാജി അലി ദര്‍ഗയിലും ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം മുംബൈ പൊലീസിന് ലഭിച്ചു. എന്നാല്‍ ഈ ഫോണ്‍കോളുകള്‍ നടത്തിയത് മാനസിക ആസ്വാസ്‌ഥ്യമുള്ളയാളാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

എന്‍ഐഎയ്‌ക്ക് ലഭിച്ച ഭീഷണി സന്ദേശവും വ്യാജമാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് പൊലീസ്. ഏതായാലും സംശയകരമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് മുംബൈ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.