ശ്രീനഗർ: കശ്‌മീരിലെ രജൗരിയിലെ സൈനിക ക്യാമ്പില്‍ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. പ്രതിരോധിച്ച സൈനികര്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ദർഹാൽ പ്രദേശത്തെ പർഗലിലുള്ള ക്യാമ്പിലേക്ക് നുഴഞ്ഞു കയറിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
സംഭവസ്ഥലത്തേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ട്. പ്രദേശത്ത് സൈനികർ തെരച്ചിൽ തുടരുകയാണെന്നും ജമ്മു സോൺ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിങ് പറഞ്ഞു.