ETV Bharat / bharat

Tempo Travelers Collides With Truck Devotees Died: ഭക്തർ സഞ്ചരിച്ച ട്രാവലർ ട്രക്കിന് പിന്നിലിടിച്ച് അപകടം; 12 മരണം, 20 പേർക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Oct 15, 2023, 7:01 AM IST

Updated : Oct 15, 2023, 2:15 PM IST

Devotees Accident At Sambhajinagar: സമൃദ്ധി ഹൈവേയിലുണ്ടായ അപകടത്തിൽ 12 ഭക്തർ മരിച്ചു

MH samruddhi expressway accident  devotees death  tempo travelers collides with truck  accident  devotees accident  ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു  ഭക്തർ മരിച്ചു  ട്രക്കിന് പുറകിൽ ട്രാവലർ ഇടിച്ച് അപകടം  വാഹനാപകടം  മഹാരാഷ്‌ട്ര വാഹനാപകടം
Tempo Travelers Collides With Truck Devotees Died

മുംബൈ : മഹാരാഷ്‌ട്രയിൽ സൈലാനി ബാബയുടെ ദര്‍ഗയില്‍ ദർശനത്തിന് പോയ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. നിർത്തിയിട്ടിരുന്ന ട്രക്കിന് പുറകിൽ അമിതവേഗതയിൽ വന്ന ഭക്തർ സഞ്ചരിച്ച ട്രാവലർ കൂട്ടിയിടിച്ചാണ് അപകടം (Tempo Travelers Collides With Truck) ഉണ്ടായത്. അപകടത്തിൽ നാല് മാസം പ്രായമുള്ള കുട്ടിയടക്കം 12 പേർ മരിച്ചതായാണ് പ്രാഥമിക വിവരം (Devotees Died). 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വൈജാപൂരിനടുത്തുള്ള സമൃദ്ധി ഹൈവേയിലെ (Accident near Samruddhi highway ) ടോൾ ബൂത്തിനടുത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ സംഭാജിനഗറിലെ ഘാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെല്ലാം നാസിക് ജില്ലയിലെ പതാർഡി, ഇന്ദിരാനഗർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. 35 ലധികം പേരാണ് ട്രാവലറിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പലരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി : അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ഖേദം അറിയിക്കുന്നകായി എക്‌സിൽ കുറിച്ചിരുന്നു. തന്‍റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോടൊപ്പമാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം : രാജസ്ഥാനിലെ പ്രതാപ്‌ഗഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Bus Collided With Truck) നാല് പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ സുഹാഗ്‌പൂർ പഞ്ചായത്ത് സമിതി പ്രദേശത്ത് കച്ചോട്ടിയ ഗ്രാമത്തിൽ ദേശീയപാത 56 ൽ ഒക്‌ടോബർ 14 ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം (Rajasthan Bus Accident).

നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 41 യാത്രക്കാരുമായി പോയ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ചികിത്സക്കായി പ്രതാപ്‌ഗഡ് ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലംബാ ദബ്ര ഗ്രാമത്തിൽ നിന്നുള്ള യാത്രക്കാരുമായി സാൻവാലിയ ജി, ഷാനി മഹാരാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ജില്ല കലക്‌ടർ ഡോ. ഇന്ദർജിത് യാദവും പൊലീസ് സൂപ്രണ്ട് അമിത് കുമാറും പരിക്കേറ്റവരെ സന്ദർശിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

Also Read : Bus Collided With Truck In Rajasthan Pratapgarh: ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രാജസ്ഥാനില്‍ നാല് പേർ മരിച്ചു

Last Updated : Oct 15, 2023, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.