ETV Bharat / bharat

യുപിയില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തി - crime latest news]

ബുദായുന്‍ ജില്ലയിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്ര പുരോഹിതനായ ജയ്‌പാല്‍ സിങ്(50) കൊല്ലപ്പെട്ടത്.

Temple priest murdered  priest murdered in UP  priest murdered in India  യുപിയില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തി  ഉത്തര്‍പ്രദേശ്  ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍  യുപി ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  crime news  up crime news  crime latest news]  Temple priest murdered in UP's Budaun
യുപിയില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തി
author img

By

Published : Feb 6, 2021, 5:26 PM IST

ലക്‌നൗ: യുപിയില്‍ ക്ഷേത്ര പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍. ബുദായുന്‍ ജില്ലയിലെ ഇസ്ലാം നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. സഖി ബാബ എന്നറിയപ്പെടുന്ന ജയ്‌പാല്‍ സിങ്(50) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഇതേ ഗ്രാമത്തിലെ തന്നെ രാംവീര്‍ സിങ് (25) എന്നയാളാണ് കൃത്യം നടത്തിയത്. ഇയാള്‍ മദ്യത്തിനടിമയായിരുന്നുവെന്നും ഭാര്യ ഉപേക്ഷിച്ചു പോയതില്‍ അസ്വസ്ഥനായിരുന്നുവെന്നും ഗ്രാമ മുഖ്യന്‍ മനിഷ് കുമാര്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇതിന് പുരോഹിതനാണ് ഉത്തരവാദിയെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പുരോഹിതന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.