ETV Bharat / bharat

ബ്രിട്ടനിൽ നിന്നും തെലങ്കാനയിലെത്തിയ ഒമ്പത് പേർക്ക് കൊവിഡ്

യുകെയിൽ നിന്നെത്തിയ 16 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്

telengana covid update  telengana covid britain  uk covid  തെലങ്കാനയിലെത്തിയ ഒമ്പത് പേർക്ക് കൊവിഡ്  ബ്രിട്ടൻ  യുകെ കൊവിഡ്
ബ്രിട്ടനിൽ നിന്നും തെലങ്കാനയിലെത്തിയ ഒമ്പത് പേർക്ക് കൊവിഡ്
author img

By

Published : Dec 26, 2020, 8:32 AM IST

ഹൈദരാബാദ്: ബ്രിട്ടനിൽ നിന്നും തെലങ്കാനയിൽ മടങ്ങിയെത്തിയ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഒമ്പതിനാണ് ഇവർ എത്തിയത്. ഇതോടെ യുകെയില്‍ നിന്ന് മടങ്ങിയെത്തിയ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദമാണോയെന്ന് കണ്ടെത്തുന്നതിനായി 16 പേരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. യുകെയിൽ നിന്നും മടങ്ങിയെത്തിയ 1,200 പേരിൽ 926 പേരെ പരിശോധിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 76 പേരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു.

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടനിലാണ്. നവംബറിൽ യുകെയിൽ നിന്നും 1,148 പേർ തെലങ്കാനയിലെത്തി. ഇവരിൽ 1,040 പേരെ കണ്ടെത്തി, 88 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 18 പേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മടങ്ങിയെത്തിയവരിൽ 82 പേരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു.‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.