ഹൈദരാബാദ്: ലോക സാംസ്കാരിക ജീവിതത്തിന് ഒരു മാതൃകയാണ് തെലങ്കാനയിലെ ഗംഗാ ജമുനി തെഹ്‌സീബ് എന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. ഹിന്ദു, മുസ്ലീം സംസ്കാരങ്ങളുടെ സംയോജനത്തിനുള്ള സംഗമകേന്ദ്രമായാണ് ഗംഗാ ജമുനി തഹ്‌സീബ് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര സാംസ്കാരിക ദിനമായ ഇന്ന് മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകളും നേര്‍ന്നു. മനുഷ്യ നാഗരികതയുടെ പുരോഗതിയുടെ ഒരു കണ്ണാടിയാണ് സംസ്കാരം എന്ന് മുഖ്യമന്ത്രി തന്‍റെ സന്ദേശത്തിൽ പറഞ്ഞു. മതം, പ്രദേശം, സമൂഹം, വിവിധ ഭാഷകൾ,ഭക്ഷണശീലങ്ങൾ, ജീവിതശൈലി എന്നിവയിൽ വ്യത്യാസങ്ങളുണ്ടായിട്ടും ഇന്ത്യൻ സംസ്കാരത്തില്‍ ഐക്യം മുന്നിട്ട്നില്‍ക്കുന്നു. രാജ്യത്തെ വിവിധ സംസ്കാരങ്ങള്‍ ഒത്തുചേരുന്ന കേന്ദ്രമാണ് തെലങ്കാനയെന്നും മുഖ്യമന്ത്രി പറഞ്ഞു
Read Also………തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമെന്ന് ചന്ദ്രശേഖര്‍ റാവു
വ്യത്യസ്ത ജീവിതശൈലികളുള്ള ഒരു വേദിയാണിത്, അതിനാല്‍തന്നെ തെലങ്കാന ഒരു മിനി ഇന്ത്യയായി കണക്കാക്കപ്പെടുന്നു. സാംസ്കാരിക കാര്യങ്ങൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും നിരവധി പരിപാടികളും പദ്ധതികളും നടപ്പാക്കുന്നുണ്ടെന്നും കാലാകാലങ്ങളിൽ തെലങ്കാന ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ മഹത്വം പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.