ETV Bharat / bharat

സ്റ്റേഡിയം തകർന്നുവീണു; രണ്ട് മരണം, 10 പേർക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Nov 21, 2023, 9:07 AM IST

Updated : Nov 21, 2023, 2:57 PM IST

Under-construction stadium collapsed in Telangana and two died: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഇന്നലെ (20.11.23) ഉച്ചയോടെയാണ് നിർമാണത്തിലിരുന്ന സ്റ്റേഡിയം തകർന്നുവീണത്. രണ്ട് തൊഴിലാളികൾ മരിച്ചു.

stadium collapses in Telangana  under construction stadium collapsed in Telangana  Telangana stadium collapsed Rangareddy  private indoor stadium collapsed  നിർമാണത്തിലിരുന്ന സ്റ്റേഡിയം തകർന്നു  സ്റ്റേഡിയം തകർന്നുവീണു  തെലങ്കാനയിൽ സ്റ്റേഡിയം തകർന്നു  തെലങ്കാന രംഗറെഡ്ഡി സ്റ്റേഡിയം തകർന്നു  കെട്ടിടം തകർന്ന് അപകടം  നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു
under construction stadium collapsed in Telangana
നിർമാണത്തിലിരുന്ന സ്റ്റേഡിയം തകർന്നുവീണു

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ നിർമാണത്തിലിരുന്ന സ്വകാര്യ ഇൻഡോർ സ്റ്റേഡിയം തകർന്ന് രണ്ട് പേർ മരിച്ചു (Under-construction stadium collapsed in Telangana and two died). 10 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ സ്റ്റേഡിയത്തിന്‍റെ നിർമാണം പുരോഗമിക്കവെയാണ് സംഭവം. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ബിഹാർ സ്വദേശി ബബ്ലു, ബംഗാൾ സ്വദേശി സുനിൽ എന്നിവരാണ് മരിച്ചത്. നാട്ടുകാരാണ് സ്റ്റേഡിയം തകർന്ന വിവരം പൊലീസിൽ അറിയിച്ചത്.

Also read: ഉത്തരകാശിയില്‍ ഖനിയിലകപ്പെട്ടവരുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ദൗത്യസംഘം

നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങിയ സംഭവം: ഉത്തരകാശിയിലെ സിൽക്യാര തുരങ്കമായിരുന്നു നിർമാണത്തിനിടെ തകർന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി സംവദിക്കുന്ന ആദ്യ വീഡിയോ ദൗത്യസംഘം പുറത്തുവിട്ടിരുന്നു.

ആറ് ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്തിയത് (Uttarkashi tunnel collapse rescue operation team released first video of trapped minors). തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും പരസ്‌പരം സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തൊഴിലാളികളുടെ അവസ്ഥ എന്താണെന്ന് കാണാൻ പൈപ്പ് ലൈനിലൂടെ ക്യാമറകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്‌ടർ അൻഷു മനീഷ് ഖൽഖോ നേരത്തെ അറിയിച്ചിരുന്നു.

ഡൽഹിയിൽ നിന്ന് തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് കാമറ എത്തിച്ചത്. തുടർന്ന് പൈപ്പ് ലൈൻ വഴി കാമറ അയച്ച് വീഡിയോ പകർത്തി. തൊഴിലാളികൾക്കുള്ള ഭക്ഷണവും ഇതേ പൈപ്പ് ലൈൻ വഴി ദൗത്യസംഘം എത്തിക്കുന്നുണ്ട്. നവംബർ 12 പുലർച്ചെ 5.30 ഓടെയാണ് സിൽക്യാരയിലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത് (41 minors trapped in Uttarkashi tunnel). സിൽക്യാര മുതൽ ബാർകോട്ട് വരെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ സിൽക്യാര ഭാഗത്ത് 60 മീറ്ററോളം ചളി വീണതിനെത്തുടർന്നാണ് 41 തൊഴിലാളികൾ കുടുങ്ങിയത്.

Last Updated : Nov 21, 2023, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.