ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തെലങ്കാനയിൽ 8,061 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 56 പേർ കൂടി മരിച്ചു. 5,093 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,19,966 ആയി.
3,45,683 പേർക്ക് രോഗം ഭേദമായപ്പോൾ കൊവിഡ് ബാധിച്ച് ഇതുവരെ 2150 പേർ മരിച്ചു. സംസ്ഥാനത്ത് സജീവ രോഗബാധിതരുടെ എണ്ണം 72,133 ആണ്. തെലങ്കാനയിലെ വീണ്ടെടുക്കൽ നിരക്ക് 19.9 ശതമാനവും കൊവിഡ് മരണനിരക്ക് 0.51 ശതമാനവുമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച സംസ്ഥാനത്ത് 82,270 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1,27,48,582 സാമ്പിളുകളാണ് പരിശോധന നടത്തിയത്.
അതേസമയം ഇന്ത്യയിൽ 3,60,960 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 3,300 പേർ കൂടി മരിച്ചു. 2,61,162 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് നിലവിൽ 29,78,709 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.