ഹൈദരാബാദ്: തെലങ്കാനയിൽ ജൂൺ എട്ടിന് 1,897 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,95,000 ആയി. 15 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,409 ആയി ഉയർന്നു.
Also Read: കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതരമാകുമെന്നതിന് തെളിവില്ലെന്ന് രണ്‍ദീപ് ഗുലേറിയ
2,892 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,67,285 ആയി. സംസ്ഥാനത്തെ മരണനിരക്ക് 0.57 ശതമാനവും രോഗമുക്തി നിരക്ക് 95.34 ശതമാനവുമായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Also Read: സംസ്ഥാനത്ത് 15,567 പേർക്ക് കൂടി കൊവിഡ് ; 124 മരണം
24,306 പേരാണ് നിലവിൽ തെലങ്കാനയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1.3 ലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതുവരെ 1.61 കോടിയിലധികം പരിശോധനകൾ സംസ്ഥാനത്താകെ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.