ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 1,006 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 11 മരണവും സ്ഥിരീകരിച്ചു. 1,798 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 5,91,870 ആയി. ആകെ 3,567 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ സംസ്ഥാനത്ത് 17,765 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനവും പ്രതിവാര നിരക്ക് 3.43 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.
Also read: തമിഴ്‌നാട്ടിൽ 7,817 പേർക്ക് കൂടി കൊവിഡ്