ഹൈദരാബാദ്: വരാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഭൂരിഭാഗവും കോടീശ്വരന്മാർ (Telangana assembly election). കോർപ്പറേറ്റ് കോളജ് ഉടമകൾ ഉൾപ്പെടെ നിരവധി വ്യവസായികൾ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുണ്ട്. ഇവരെല്ലാം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട് (assets of Telangana election candidates).
മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആസ്‌തി പരിശോധിച്ചാൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും കോൺഗ്രസ് ഉണ്ട്. നാലാം സ്ഥാനം ബിആർഎസിനാണ്.
എല്ലാ പാർട്ടികളിലും കൂടെ പരിഗണിച്ചാൽ 50 കോടിയിലധികം ആസ്‌തി കാണിച്ചവരുടെ എണ്ണം അമ്പതിലേറെയാണ്. ഇതും വിപണിവില അനുസരിച്ചാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ വില കണക്കാക്കിയാൽ, അത് എത്ര മടങ്ങ് കൂടുതലാണെന്ന് പറയാനാവില്ല. ചില സ്ഥാനാർഥികളുടെ സ്വത്തിന്‍റെ ഭൂരിഭാഗവും അവരുടെ ഭാര്യാ-ഭർത്താക്കന്മാരുടെ പേരിലാണ്. ചിലർ തങ്ങളുടെ പേരിൽ വാഹനമോ വീടോ ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടങ്ങൽ, കാമറെഡ്ഡി എന്നിവിടങ്ങളിൽ മത്സരിക്കുന്ന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിക്കെതിരെയാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത് (Telangana election candidate Revanth Reddy has the highest number of cases). 89 കേസുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത്. ഘോഷമഹലിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജാ സിങിനെതിരെ 75 കേസുകളും ഉണ്ട്. അതേ സമയം ഭരണകക്ഷിയിലെ ചില അംഗങ്ങൾക്കെതിരെയുള്ള കേസുകളുടെ എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
ഈ മാസം 30നാണ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് (Telangana assembly election 2023). നിയമസഭയിലെ 119 അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 3 ന് അവസാനിക്കും. ഫലപ്രഖ്യാപനം മറ്റ് 4 സംസ്ഥാനങ്ങൾക്കൊപ്പം നടക്കും.
ബിആർഎസ് :
സ്ഥാനാർത്ഥി | നിയോജക മണ്ഡലം | സ്വത്ത് (കോടിയിൽ) |
പി ശേഖർ റെഡ്ഡി | ഭുവനഗിരി | 227.51 |
ബി ഗണേഷ് | നിസാമാബാദ് അർബൻ | 197.40 |
കെ പ്രഭാകർ | ദുബ്ബാക്ക | 124.24 |
ജനാർദൻ റെഡ്ഡി | നഗർ കുർണൂൽ | 112.33 |
രാജേന്ദർ റെഡ്ഡി | നാരായണ പേട്ട | 111.42 |
എം രാജശേഖർ | മൽകജ്ഗിരി | 97.00 |
മല്ലറെഡ്ഡി | മേഡ്ചൽ | 95.94 |
കെ ഉപേന്ദർ റെഡ്ഡി | പലേരു | 89.57 |
ബി ലക്ഷ്‌മ റെഡ്ഡി | ഉപ്പാൽ | 85.75 |
എ ഗാന്ധി | സെരിലിംഗംപള്ളി | 85.14 |
ബിജെപി :
സ്ഥാനാർത്ഥി | നിയോജക മണ്ഡലം | സ്വത്ത് (കോടിയിൽ) |
എം രവികുമാർ | സെരിലിംഗംപള്ളി | 166.93 |
ഡി അരവിന്ദ് | കൊരുത്ല | 107.43 |
എറ്റെല രാജേന്ദർ | ഹുസുറാബാദ് | 53.94 |
എം ശശിധർ റെഡ്ഡി | സനത് നഗർ | 51.14 |
കെ വെങ്കിട്ടരമണ റെഡ്ഡി | കാമ റെഡ്ഡി | 49.71 |
വി രഘുനാഥ റാവു | മഞ്ചിര്യാല | 48.18 |
ബി സുഭാഷ് റെഡ്ഡി | യെല്ലറെഡ്ഡി | 42.55 |
പി കാളിപ്രസാദ് റാവു | പാറക്കാല | 39.88 |
വി മോഹൻ റെഡ്ഡി | ബോധൻ | 38.68 |
നിവേദിത | നാഗാർജുനസാഗർ | 34.95 |
കോൺഗ്രസ് :
സ്ഥാനാർത്ഥി | നിയോജക മണ്ഡലം | സ്വത്ത് (കോടിയിൽ) |
ജി വിവേക് | ചെന്നൂർ | 606.67 |
കെ രാജഗോപാൽ റെഡ്ഡി | മുനുഗോട് | 458.39 |
പി ശ്രീനിവാസ റെഡ്ഡി | പാലേരു | 433.93 |
ജി വിനോദ് | ബെല്ലംപള്ളി | 197.12 |
വി ജഗദീശ്വർ ഗൗഡ് | സെരിലിംഗംപള്ളി | 124.49 |
എം സുനിൽകുമാർ | ബാൽകൊണ്ട | 104. 13 |
പി സുദർശൻ റെഡ്ഡി | ബോധൻ | 102.20 |
കെ ഹൻമന്ത റെഡ്ഡി | കുത്ബുല്ലാപൂർ | 95.34 |
എം രംഗ റെഡ്ഡി | ഇബ്രാഹിംപട്ടണം | 83.78 |
കെ മദൻമോഹൻ റാവു | എല്ലറെഡ്ഡി | 71.94 |