വികാരാബാദ് : വികാരാബാദില്‍ വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. ജലസേചന വകുപ്പിന്‍റെ പഴയ കെട്ടിടത്തിന്‍റെ പരിസരത്ത് നിന്നാണ് സ്‌ഫോടകവസ്‌തു ശേഖരം കണ്ടെത്തിയത്. ഡിറ്റണേറ്റർ, ജെലാറ്റിൻ ലിക്വിഡ് എന്നിവയുൾപ്പെടെ പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ഞായറാഴ്ച പ്രദേശത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ 19 വയസുള്ള ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജലസേചന വകുപ്പിന്‍റെ സ്റ്റോർ റൂമിൽ നിന്നാണ് തനിക്ക് സ്‌ഫോടകവസ്‌തുകള്‍ ലഭിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പരിശോധനയില്‍ 3,000 ഡിറ്റണേറ്ററുകളും 1,158 ജെലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തതായും ഇവ സുരക്ഷിതമല്ലാത്ത രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വികാരാബാദ് പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജലസേചന വകുപ്പിന് പൊലീസ് കത്തയച്ച. കേസ് രജിസ്റ്റർ ചെയ്‌ത് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
also read: അസം - മിസോറാം അതിർത്തി സംഘര്‍ഷം : 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു