ഹൈദരാബാദ്: തെലങ്കാനയിൽ 178 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ(ജി. എച്ച്. എം. സി.) ഏറ്റവും ഉയർന്ന നിരക്കായ 30 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ മെധ്ചൽ മൽകജ്‌ഗിരി 20 കേസുകളും രങ്കറെഡ്ഡി 15 കേസുകളും റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യവകുപ്പ് അറിയിച്ചു. പോസിറ്റീവ് കേസുകളുടെ നിരക്ക് 2.98 ലക്ഷം പിന്നിട്ടു. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണനിരക്ക് 1,633 കടന്നു. 148 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നിരക്ക് 2.95 ലക്ഷം ആയി.
സംസ്ഥാനത്ത് വെള്ളിയാഴ്‌ച 1,939 ആക്ടിവ് കേസുകളും 40,821 സാമ്പിളുകളും പരിശോധിച്ചു. ഇതുവരെ 86.59 ലക്ഷം സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചിട്ടുള്ളത്. 10 ലക്ഷം പേരിൽ നിന്നും ഇതുവരെയായി പരിശോധിച്ച സാമ്പിളുകൾ 2.32ലക്ഷം പിന്നിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ മരണനിരക്ക് 0.54 ശതമാനം. ദേശീയ തലത്തിൽ ഇത് 1.4 ശതമാനം ആയിരുന്നു. സംസ്ഥാനത്തെ ആകെ രോഗമുക്തി നിരക്ക് 98.80 ശതമാനമായപ്പോൾ രാജ്യത്ത് ഇത് 97.1 ശതമാനം ആണ് റിപ്പോർട്ട് ചെയ്‌തത്.