ETV Bharat / bharat

3 വര്‍ഷത്തിനിടെ കൊന്ന് തള്ളിയത് 11 പേരെ, തെലങ്കാനയിലെ സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍

Telangana Nagarkurnool tantric serial killer Satyanarayana: അടുത്തിടെ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് വ്യാപാരി വെങ്കിടേഷിന്‍റെ മരണമാണ് സത്യം യാദവിനെ കുടുക്കിയത്. ചോദ്യം ചെയ്‌തതോടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Telangana Nagarkurnool tantric serial killer  Nagarkurnool tantric serial killer Satyanarayana  Telangana Nagarkurnool serial killer arrested  Nagarkurnool serial killer  തെലങ്കാനയിലെ സീരിയല്‍ കില്ലര്‍  11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍  നാഗര്‍കര്‍ണൂല്‍ സീരിയല്‍ കില്ലര്‍
Nagarkurnool serial killer
author img

By ETV Bharat Kerala Team

Published : Dec 13, 2023, 4:36 PM IST

നാഗര്‍കര്‍ണൂല്‍ (തെലങ്കാന) : 2020 മുതല്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ഒടുവില്‍ പൊലീസ് പിടിയില്‍ (Telangana Nagarkurnool serial killer arrested). നാഗര്‍കര്‍ണൂല്‍ ഇന്ധിരാഗാന്ധി കോളനി നിവാസിയായ സത്യം യാദവ് (47) എന്ന രമതി സത്യനാരായണനാണ് ഇന്നലെ (ഡിസംബര്‍ 12) നാഗര്‍കര്‍ണൂല്‍ പൊലീസിന്‍റെ പിടിയിലായത് (Telangana Nagarkurnool tantric serial killer Satyanarayana). അന്വേഷണത്തില്‍ ഇയാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഇരകളെ വലയില്‍ വീഴ്‌ത്തി കൃത്യം നടത്തുകയായിരുന്നു എന്നും കണ്ടെത്തി.

മന്ത്രവാദത്തിന്‍റെയും നിധിയുടെയും പേരില്‍ ഇയാള്‍ പലരില്‍ നിന്നായി വന്‍ തുക കൈപ്പറ്റിയതായും പൊലീസ് പറയുന്നു. ഇയാളുടെ പക്കല്‍ മന്ത്രവാദം നടത്താനെത്തിയവരെ പ്രസാദം നല്‍കാനെന്ന വ്യാജേന വിദൂര സ്ഥലങ്ങളില്‍ എത്തിച്ച് വിഷം കലര്‍ത്തിയ എരുമ പാല്‍ നല്‍കിയാണ് ഇയാള്‍ കൃത്യം നടത്തിയിരുന്നത്. പാല്‍ കുടിച്ച് ബോധം മറയുന്നതോടെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് മരണം ഉറപ്പാക്കുന്നതാണ് സത്യം യാദവിന്‍റെ രീതി. 2020 മുതല്‍ എട്ട് സംഭവങ്ങളിലായി 11 പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

2020ല്‍ വനപര്‍ത്തി ജില്ലയിലെ രേവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലുപേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത് (Nagarkurnool serial killer). തെലങ്കാനയിലെ കല്‍വകുര്‍ത്തി, നാഗര്‍കര്‍ണൂല്‍, ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ പെദ്ദവദുഗൂര്‍, കര്‍ണാടകയിലെ ബാലഗനൂര്‍ എന്നിവിടങ്ങളില്‍ ആളുകളെ എത്തിച്ചായിരുന്നു കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടവരെല്ലാം വനപര്‍ത്തി, നാഗര്‍കര്‍ണൂല്‍ സ്വദേശികളാണ് എന്നതും ശ്രദ്ധേയമാണ്.

കുടുക്കിയത് ആ കൊലപാതകം : ഹൈദരാബാദ് ബെല്ലാര സ്വദേശിയും വനപര്‍ത്തി വിപനഗണ്ഡ്‌ല മണ്ഡലത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ വെങ്കിടേഷിന്‍റെ കൊലപാതകമാണ് വഴിത്തിരിവായത്. നാഗര്‍കര്‍ണൂലിലെത്തി സത്യം യാദവിനെ കാണണം എന്നു പറഞ്ഞായിരുന്നു വെങ്കിടേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും വെങ്കിടേഷ് മടങ്ങിയെത്തിയില്ല. പിന്നാലെ ഭാര്യ ലക്ഷ്‌മി നാഗര്‍കര്‍ണൂല്‍ പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തിനിടെ സത്യം യാദവിനെ ചോദ്യം ചെയ്‌തിരുന്നു. പിന്നീടുള്ള ഇയാളുടെ സംശാസ്‌പദമായ പെരുമാറ്റമാണ് പൊലീസിനെ പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വീണ്ടും ചോദ്യം ചെയ്‌തതോടെ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരികയായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടും നടത്തിയിരുന്ന സത്യം യാദവ് നിധി കണ്ടെത്താന്‍ തന്‍റെ പക്കല്‍ ചില മന്ത്രവിദ്യകള്‍ ഉണ്ടെന്ന് മറ്റ് റിയല്‍ എസ്റ്റേറ്റ് വ്യാപാരികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. വെങ്കിടേഷും ഇയാളുടെ കെണിയില്‍ വീണു. വെങ്കിടേഷില്‍ നിന്ന് പണം കൈപ്പറ്റിയ സത്യം യാദവ് നിധി കണ്ടെത്തണമെങ്കില്‍ മൂന്ന് ഗര്‍ഭിണികളെ ബലിയര്‍പ്പിക്കണമെന്നും പറഞ്ഞു.

ഇത് കേട്ട് ഭയന്ന വെങ്കിടേഷ് തനിക്ക് അതിന് കഴിയില്ലെന്ന് തീര്‍ത്ത് പറഞ്ഞു. തന്നോട് വാങ്ങിയ പണം തിരികെ നല്‍കണമെന്നും വെങ്കിടേഷ് സത്യം യാദവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു പൂജയുണ്ടെന്നും അതിന് ശേഷം കാര്യങ്ങള്‍ പരിഹരിക്കാമെന്നും സത്യം യാദവ് വെങ്കിടേഷിനോട് പറയുകയായിരുന്നു.

Also Read: Psycho Killer Telangana | മദ്യവും മയക്കുമരുന്നും വേണം; പണത്തിനായി കൊലപ്പെടുത്തിയത് 8 പേരെ, തെലങ്കാനയില്‍ സൈക്കോ കില്ലര്‍ അറസ്റ്റില്‍

പൂജയ്‌ക്കാണെന്ന് പറഞ്ഞ് ഡിസംബര്‍ നാലിന് സത്യം യാദവ് വെങ്കിടേഷിനെ നഗരത്തിന് പുറത്തുള്ള കുന്നിലേക്ക് കൊണ്ടുപോയി. പ്രസാദം എന്ന പേരില്‍ രാസവസ്‌തു കലര്‍ത്തിയ പാല്‍ വെങ്കിടേഷിനെ കൊണ്ട് ഇയാള്‍ കുടിപ്പിച്ചു. ബോധം നഷ്‌ടപ്പെട്ട വെങ്കിടേഷിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്‌തിരുന്നു.

നേരത്തെ ഒരേ ഭൂമി രണ്ട് പേര്‍ക്ക് വിറ്റതിന് സത്യം യാദവിന്‍റെ പേരില്‍ കേസുണ്ട്. പിടിക്കപ്പെട്ട ഇയാളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകള്‍, 10 സിം കാര്‍ഡുകള്‍, വിഷത്തിന്‍റെയും രാസവസ്‌തുക്കളുടെയും കുപ്പികള്‍, ഇലക്‌ട്രിക്കല്‍ ഡിറ്റണേറ്ററുകള്‍, കാര്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.