ETV Bharat / bharat

കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെ.സി.ആർ

ജലസേചന പദ്ധതികൾ ഉൾപ്പെടെ കാർഷിക മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചെന്ന് കെ ചന്ദ്രശേഖര്‍ റാവു.

 Thumnbnail Title* : Telangana Govt's aim is to revive, revitalize agri sector, says CM Thumbnail Caption* : Telangana Govt's aim is to revive, revitalize agri sector, says CM Thumbnail Alt Tags* :
Telangana Govt's aim is to revive, revitalize agri sector, says CM
author img

By

Published : May 30, 2021, 12:56 PM IST

ഹൈദരാബാദ് : കാർഷിക മേഖലയെ പുനർജ്ജീവിപ്പിക്കുന്നതുവഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും കാർഷിക മേഖലയെ സുസ്ഥിരമാക്കുകയും ചെയ്യുകയെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. 'മിഷൻ കകതിയ' പദ്ധതിയുടെ ഭാഗമായി ജലസേചന പദ്ധതികൾ ആരംഭിക്കുകയും ഒരു കോടി ഏക്കർ ഭൂമി ഫലഭൂയിഷ്‌ഠമാക്കുന്നതിൽ വിജയിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച പ്രഗതി ഭവനിൽ ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി.

കാർഷിക മേഖലയുടെ മുഖം ഗുണപരമായി മാറ്റാനായി. ചിലരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾ സൃഷ്‌ടിച്ച തടസങ്ങൾക്കിടയിലും കാലേശ്വരം പോലുള്ള ജലസേചന പദ്ധതികൾ ഇച്ഛാശക്തിയോടെയും പ്രതിബദ്ധതയോടെയും പൂർത്തിയാക്കുകയും ചെയ്തു. കർഷകരുടെ ആത്മവിശ്വാസം പ്രശംസനീയമാണ്. പ്രതിബദ്ധതയിലൂടെയും കർഷകന്‍റെ ക്ഷേമത്തിനായുള്ള സമർപ്പണത്തിലൂടെയും മാത്രമേ ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കാലവർഷം ആരംഭിക്കുമ്പോൾ ഗുണനിലവാരമുള്ള വിത്തുകളും വളങ്ങളും കർഷകർക്ക് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ വ്യാജ വിത്തുകൾ, രാസവളങ്ങൾ, രാസ കീടനാശിനികൾ എന്നിവ എത്തുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാൻ കാർഷിക വകുപ്പ്, പൊലീസ്, ഇന്‍റലിജൻസ് വകുപ്പുകൾക്ക് ചുമതല നൽകി. ഇനി മുതൽ അനുമതി നൽകിയ കമ്പനികളിലൂടെ മാത്രം വിത്തുകളും രാസവളങ്ങളും വിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ക്യുആർ കോഡ് രീതി നടപ്പാക്കാനും റാവു കൃഷി മന്ത്രി എസ് നിരഞ്ജൻ റെഡ്ഡിക്ക് നിർദേശം നൽകി.

Also Read: മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷന് ഒരുങ്ങി തെലങ്കാന

യോഗത്തിൽ കൃഷി മന്ത്രി നിരഞ്ജൻ റെഡ്ഡി, റൈതു ബന്ദു സംസ്ഥാന പ്രസിഡന്‍റ് പല്ല രാജേശ്വർ റെഡ്ഡി, എംഎൽഎമാർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ മാരെഡി ശ്രീനിവാസ് റെഡ്ഡി, അഗ്രികൾച്ചറൽ സെക്രട്ടറി രഘുനന്ദൻ റാവു, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വി സി പ്രവീൺ റാവു, സിവിൽ സപ്ലൈസ് കമ്മുഷണർ അനിൽ കുമാർ, വിത്ത് കോർപ്പറേഷൻ എംഡി കേശാവുലു തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.