ETV Bharat / bharat

കൊവിഡ് : പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി തെലങ്കാന

author img

By

Published : Jun 9, 2021, 10:40 PM IST

പരീക്ഷ റദ്ദാക്കിയ സഹചര്യത്തിൽ വിദ്യാർഥികളുടെ മാർക്ക് നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും.

Telangana govt cancels class 12 board examinations in view of COVID-19  class 12 board examinations  telangana govt  telangana govt 12 board examinations  പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ  പരീക്ഷകൾ റദ്ദാക്കി തെലങ്കാന  telangana plustwo board exam
കൊവിഡ്; പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി തെലങ്കാന

ഹൈദരാബാദ് : കൊവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ തെലങ്കാന സർക്കാർ റദ്ദാക്കി. സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമീഡിയറ്റ് എജ്യുക്കേഷന്‍റേതാണ് തീരുമാനം.

പരീക്ഷ റദ്ദാക്കിയ സഹചര്യത്തിൽ വിദ്യാർഥികളുടെ മാർക്ക് നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതിയും രൂപീകരിക്കും. കേന്ദ്ര സർക്കാർ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

Also Read: 5ജി വിവാദം : വിശദീകരണവുമായി നടി ജൂഹി ചൗള

സാഹചര്യം അനുയോജ്യമാണെങ്കിൽ കഴിഞ്ഞ തവണത്തെ പോലെ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് സിബിഎസ്‌സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 14ന് സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷകൾ കേന്ദ്രം റദ്ദാക്കിയിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തരാഖണ്ഡ് ,മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ 12-ാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.